Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിസോകോ മാര്‍ക്വു പ്ലെയര്‍; എഫ് സി പൂനെ സിറ്റിക്ക് ഇനി പേടിക്കേണ്ട

പൂനെ: ഒടുവില്‍ ഐഎസ്എല്‍ ടീം എഫ് സി പൂനെ സിറ്റിക്ക് മാര്‍ക്വു താരമായി. ലിവര്‍പൂള്‍, യുവെന്റസ് ക്ലബ്ബുകളുടെ മുന്‍ താരം മുഹമ്മദ് സിസോകോയാണ് പൂനെയുടെ മാര്‍ക്വു പ്ലെയര്‍. മുപ്പത്തൊന്നു വയസുള്ള സിസോകോ ഐ എസ് എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ മാര്‍ക്വു താരമാണ്. ഗുഡ്‌ജോണ്‍സന്‍ പരുക്കേറ്റ് പുറത്തായതോടെ പൂനെ സിറ്റിക്ക് മാര്‍ക്വു താരമായി പുതിയ ആളെ കണ്ടെത്തേണ്ട ഗതികേടാണ് അവസാന മണിക്കൂറിലുണ്ടായത്. ആ അന്വേഷണം വെറുതെയായില്ല. യൂറോപ്യന്‍ ഫുട്‌ബോളില്‍ തന്റെതായ ഇടം സ്ഥാപിച്ച താരത്തെ തന്നെ പൂനെക്ക് ലഭിച്ചു. എന്തു കൊണ്ടും ഗുഡ്‌ജോണ്‍സനേക്കാള്‍ കേമന്‍. കോച്ച് ഹബാസും എഫ് സി പൂനെ സിറ്റി മാനേജ്‌മെന്റും തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്ന് താരം പറഞ്ഞു.

സിസോകോയെ പോലൊരു പ്രൊഫഷണല്‍ താരത്തെ മാര്‍ക്വു പ്ലെയറായി ലഭിച്ചത് ക്ലബ്ബിന് മുതല്‍ക്കൂട്ടാണെന്ന് കോച്ച് ഹബാസ് പറഞ്ഞു. ഫ്രാന്‍സില്‍ ജനിച്ച സിസോകോ മാലിക്ക് വേണ്ടിയാണ് ആദ്യമായി രാജ്യാന്തര മത്സരം കളിച്ചത്. 2004 ല്‍ അരങ്ങേറ്റം കുറിച്ച താരം 1998 ല്‍ ഫ്രഞ്ച് ക്ലബ്ബ് ഓസ്‌കറെയുടെ യൂത്ത് അക്കാദമിയിലൂടെയാണ് ഉയര്‍ന്നു വന്നത്.

punecityfc

2003 ല്‍ സ്പാനിഷ് ക്ലബ്ബ് വലന്‍ഷ്യയിലെത്തിയ സിസോകോ 2006 ല്‍ ലിവര്‍പൂളിനൊപ്പം കമ്യൂണിറ്റി ഷീല്‍ഡ് നേടി. ലിവര്‍പൂളിനൊപ്പം എഫ് എ കപ്പും നേടിയിട്ടുണ്ട്. എന്നാല്‍, വലന്‍ഷ്യക്കൊപ്പമാണ് യൂറോപ്പില്‍ പേരുണ്ടാക്കിയത്. വലന്‍ഷ്യ തുടരെ രണ്ട് തവണ യുവേഫ സൂപ്പര്‍ കപ്പ് ജേതാക്കളാകുമ്പോള്‍ സിസോകോ ആ നിരയിലുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍:

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിത്തുടക്കം

ഐഎസ്എല്ലിലെ ചാമ്പ്യന്‍ ക്ലബ്ബുകള്‍ ഇന്ന് മുഖാമുഖം

Story first published: Sunday, October 2, 2016, 11:48 [IST]
Other articles published on Oct 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+