പരിക്കേറ്റ മുഹമ്മദ് സലയുടെ ലോകകപ്പ് സംശയത്തില്‍; ആരാധകര്‍ ആശങ്കയില്‍
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലയുടെ ലോകകപ്പ് സംശയത്തില്‍. ചുമലിന് പരിക്കേറ്റ താരം മത്സരത്തിനിടെ പുറത്തുപോയിരുന്നു. സലയുടെ പരിക്ക് ഗുരുതരമാണെന്നാണ് പിന്നീട് ലിവര്‍പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ്പ് മത്സരശേഷം പറഞ്ഞത്. ഇതോടെ സലയുടെ ലോകകപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഈജിപ്തിന്റെ വലിയ പ്രതീക്ഷകളാണ് സലയുടെ പരിക്കില്‍ ആകുലപ്പെടുന്നത്. താരത്തിന് വിശദമായ പരിശോധനകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്. ഏതുവിധേനയും ലോകകപ്പിന് മുന്‍പ് സലയെ കളിക്കളത്തിലിറക്കാന്‍ പറ്റുമോ എന്നകാര്യം ഈജിപ്ത് ഭരണകൂടം ആലോചിക്കുകയാണ്. ഇതിനായി വിദദ്ധ ഡോക്ടര്‍മാരുടെ സേവനം തന്നെ ഏര്‍പ്പെടുത്തും.

റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസുമായി കൂട്ടിയിട്ട് വീണാണ് സലയ്ക്ക് പരിക്കേറ്റത്. ആദ്യ പകുതിയില്‍തന്നെ താരം പുറത്തുപോയതെ ലിവര്‍പൂള്‍ 3-1 എന്ന സ്‌കോറിന് ഫൈനലില്‍ തോല്‍ക്കുകയും ചെയ്തു. അതേസമയം, ഷോള്‍ഡറിന്റെ പരിക്കിനെക്കുറിച്ച് ഡോക്ടര്‍മാര്‍ വിശദമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പരിക്ക് ഗുരുതരമാണെങ്കില്‍ 12 മുതല്‍ 16 ആഴ്ചകള്‍വരെ കളിക്കളത്തില്‍നിന്നും പുറത്തിരിക്കേണ്ടതായി വരും. അങ്ങനെയെങ്കില്‍ സല ലോകകപ്പിനുണ്ടാകില്ല. സലയെ ഈജിപ്ത് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. സല കളിച്ചില്ലെങ്കില്‍ ഈജിപ്തിനെ അത് കാര്യമായി ബാധിക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications