Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാല പ്രീമിയർ ലീഗിലെ കിംഗ്.. പി എഫ് എ അവാർഡുകൾ പ്രഖ്യാപിച്ചു

2018 ലെ മികച്ച പ്രീമിയർ ലീഗ് താരമായി ലിവർപൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കർ മുഹമ്മദ് സാല തിരഞ്ഞെടുക്കപ്പെട്ടു.ലണ്ടനിലെ ഗ്രോസ്‌വെന്നോർ ഹോട്ടലിൽ വച്ചുനടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ കെവിൻ ഡി ബ്രൂയനെ,ലിറോയ് സാനെ,ഡേവിഡ് സിൽവ എന്നിവരെ പിന്തള്ളിയാണ് സാല പുരസ്‌കാരം നേടിയത്.2016 ൽ ലെസ്റ്റര്‍ സിറ്റി താരം റിയാദ് മഹീറസിന് ശേഷം ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ആഫ്രിക്കൻ താരമായി സാല.പുരസ്‌കാരം കിട്ടിയതിൽ ഏറെ അഭിമാനമുണ്ടെന്നും എന്റെ ടീമിലെ എല്ലാവരോടും ഞാൻ നന്ദി പറയുന്നു,ഈ പുരസ്‌കാരം നേടുന്ന ആദ്യ ഈജിപ്ഷ്യന്‍ താരമെന്നതിലും അഭിമാനമുണ്ടെന്നും പുരസ്കാരമേറ്റുവാങ്ങിയതിനു ശേഷം സാല മാധ്യമങ്ങളോട് പറഞ്ഞു.


കൂടാതെ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ജർമൻ ലെഫ്റ്റ വിങ്ങർ ലിറോയ് സാനെ സ്വന്തമാക്കി.ചെൽസി താരം ഫ്രാൻ കിർബിക്കാണ് മികച്ച വനിതയ്ക്കുളള പുരസ്‌കാരം.വിമൻസ് ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ സെമി ഫൈനലുവരെ എത്തിച്ചതിൽ നിര്ണ്ണായക പങ്കുവഹിച്ച താരമാണ് കിർബി.ബ്രിസ്റ്റോൾ സിറ്റി എഫ് സിയുടെ ലൗറേൻ ഹെമ്പിനാണ് മികച്ച യുവ വനിതാതാരത്തിനുള്ള പുരസ്‌കാരം.

mohamed

സാലയുടെ പ്രീമിയർ ലീഗ് അരങ്ങേറ്റം തികച്ചും അവിസ്മരണീയമെന്നുതന്നെ പറയാം.ഇതിനോടകം തന്നെ പല പ്രീമിയർ ലീഗ് റെക്കോർഡുകളും ഈ ഇരുപത്തിയഞ്ചുകാരൻ സ്വന്തം പേരിലാക്കിക്കഴിഞ്ഞു.

ഈ ബുധനാഴ്ച്ചയാണ് ലിവർപൂൾ റോമാ ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിഫൈനൽ നടക്കുന്നത്.ലിവർപൂൾ മൈതാനമായ ആൻഫീൽഡിലാണ് മത്സരം.

Story first published: Monday, April 23, 2018, 10:34 [IST]
Other articles published on Apr 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+