Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂള്‍ വിടാന്‍ ഒരുക്കമല്ല; മുഹമ്മദ് സലാ ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ചു

ലിവര്‍പൂള്‍ വിടാന്‍ ഒരുക്കമല്ല സലാ | Oneindia Malayalam

ലണ്ടന്‍: ലിവര്‍പൂളുമായി പുതിയ ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ച് ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലാ. മേഴ്‌സിസൈഡിലെ അരങ്ങേറ്റ സീസണില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചതോടെയാണ് തന്റെ ഭാവി ക്ലബിനൊപ്പമാക്കാന്‍ ഈ 26-കാരന്‍ തീരുമാനിച്ചത്. കഴിഞ്ഞ വേനല്‍ക്കാലത്ത് റോമയില്‍ നിന്നും ലിവര്‍പൂളിലെത്തിയ താരം 52 തവണ കളത്തിലിറങ്ങുകയും 44 ഗോളുകള്‍ അടിച്ച് കൂട്ടുകയും ചെയ്തു. ലിവര്‍പൂള്‍ ചരിത്രത്തില്‍ മികച്ച രണ്ടാമത്തെ സീസണാണ് കടന്നുപോയത്.

mohamed

ഈ പ്രകടനങ്ങളുടെ മികവില്‍ 32 പ്രീമിയര്‍ ലീഗ് ഗോളുകളുമായി സലാ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കി. 38 മത്സരങ്ങളുള്ള സീസണില്‍ ഇതൊരു റെക്കോര്‍ഡുമാണ്. പിഎഫ്എ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും, ഫുട്‌ബോള്‍ റൈറ്റേഴ്‌സ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും കരസ്ഥമാക്കി. സലായുടെ മികവില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയ ലിവര്‍പൂള്‍ അന്തിമ മത്സരത്തില്‍ 3-1ന് റയലിനോട് തോറ്റിരുന്നു. പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തും എത്തി.

സലായുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് കൊണ്ടാണ് പുതിയ കരാര്‍. എന്നാല്‍ കാലയളവ് വ്യക്തമാക്കാന്‍ ക്ലബ് തയ്യാറായില്ല. ടീമിനും, ക്ലബിനും കഴിഞ്ഞ സീസണില്‍ വലിയ സംഭാവന നല്‍കിയ വ്യക്തിക്കുള്ള അംഗീകാരമാണ് ഈ കരാറെന്ന് ലിവര്‍പൂള്‍ മേധാവി ജുര്‍ഗന്‍ ക്ലോപ് വ്യക്തമാക്കി. ലോകത്ത് എവിടെയുമുള്ള പ്രഗത്ഭര്‍ക്ക് ടീമില്‍ ഇടം നല്‍കും. കഴിഞ്ഞ സീസണില്‍ നേടിയ നേട്ടങ്ങളേക്കാള്‍ കൂടുതല്‍ മോ സാലാ സൃഷ്ടിക്കും, ക്ലോപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോളിന് പരുക്കേറ്റ സലാ ആദ്യ പകുതിയില്‍ തന്നെ പുറത്തേക്ക് പോയിരുന്നു. ലോകകപ്പില്‍ യുറുഗ്വായ്‌ക്കെതിരെയുള്ള ഈജിപ്തിന്റെ ആദ്യ മത്സരത്തില്‍ നിന്നും ഇതുമൂലം താരത്തിന് വിട്ടുനില്‍ക്കേണ്ടി വന്നു. റഷ്യയ്ക്കും, സൗദിക്കും എതിരെ ഗോളടിച്ചെങ്കിലും ഈജിപ്ത് ഗ്രൂപ്പ് സ്റ്റേജില്‍ പുറത്താക്കി.

Story first published: Monday, July 2, 2018, 16:51 [IST]
Other articles published on Jul 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+