Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോളടിച്ചുകൂട്ടുന്ന സലാ, റൊണാള്‍ഡോയെക്കാളും മിടുക്കനോ? റിയോ പറയുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കറാണ് മുഹമ്മദ് സലാ. നിലവിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളാണ് സലാ. ഇത്തവണത്തെ പ്രീമിയര്‍ ലീഗിലും ഗോള്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത് സലായാണ്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ചവനാണ് സലാ എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സൃഷ്ടിച്ച ഇംപാക്ടിനെക്കാള്‍ കൂടുതല്‍ സ്വാധീനം സൃഷ്ടിക്കാന്‍ ലിവര്‍പൂളില്‍ സലാക്ക് സാധിക്കുന്നുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്.

ഇപ്പോഴിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രം നോക്കുമ്പോള്‍ റൊണാള്‍ഡോയേക്കാള്‍ മികച്ചവനാണോ സലാഹ് എന്നതില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് റിയോ ഫെര്‍ഡിനാണ്ട്. 'പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് സലാഹ് എന്ന് ഞാന്‍ പറയില്ല. തിയറി ഹെന്‍ റി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെക്കാള്‍ താഴെയാണ് സലാഹ്. എന്നാല്‍ കണക്കുകള്‍ നോക്കുമ്പോഴും സ്ഥിരത നോക്കുമ്പോഴും ടോപ് ത്രീയില്‍ സലാഹ് ഉണ്ടാവുമെന്ന് ഉറപ്പാണ്. മികച്ച പ്രതിഭയാണവന്‍. സലാഹിനെതിരേ കളിക്കാന്‍ എല്ലാവരും ഒന്ന് ഭയപ്പെടും' റിയോ പറഞ്ഞു.

cristiano ronaldo

കണക്കുകള്‍ പ്രകാരം സലാഹ് സൂപ്പര്‍ താരമാണ്. ലിവര്‍പൂളിലെത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടിയത്. ലിവര്‍പൂളിനൊപ്പം 277 മത്സരം കളിച്ച സലാ 84 അസിസ്റ്റും 180 ഗോളുകളുമാണ് നേടിയത്. ലിവര്‍പൂളിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള കുതിപ്പിന് പ്രധാനമായും ഊര്‍ജ്ജം നല്‍കുന്നത് സലായാണ്. എന്നാല്‍ ഈ വര്‍ഷത്തോടെ സലാഹിന്റെ ലിവര്‍പൂളിലെ കരാര്‍ അവസാനിക്കാന്‍ പോവുകയാണ്. സലാഹ് ഈ സീസണോടെ ലിവര്‍പൂള്‍ വിടുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഇക്കാര്യത്തില്‍ താരം തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാല്‍ എങ്ങോട്ടാവും സലാഹിന്റെ കൂടുമാറ്റമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതായുണ്ട്. ഈ സീസണില്‍ ലിവര്‍പൂളിനെ കിരീടത്തിലേക്കെത്തിച്ച് പടിയിറക്കം നടത്താന്‍ സലാഹിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തന്റേയാ സ്ഥാനം നേടിയെടുക്കാന്‍ സലാഹിന് സാധിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് താരം ലിവര്‍പൂള്‍ വിടുന്നതെന്ന കാര്യവും വ്യക്തമല്ല.

2026ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കാന്‍ പോവുകയാണ്. നിലവിലെ പല സൂപ്പര്‍ താരങ്ങളുടേയും കരിയറിലെ വിടവാങ്ങലായി വരുന്ന ലോകകപ്പ് മാറിയേക്കും. റൊണാള്‍ഡോയും മെസിയും അടുത്ത ലോകകപ്പിന് ശേഷം വിരമിക്കുമെന്നുറപ്പാണ്. എന്നാല്‍ റൊണാള്‍ഡോ അടുത്ത ലോകകപ്പിന് മുമ്പ് തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Story first published: Wednesday, February 26, 2025, 16:05 [IST]
Other articles published on Feb 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+