Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി, റൊണാള്‍ഡോ അതിലും മിടുക്കന്‍ അവനാണ്!! ഗോളടി വീരനെ വാഴ്ത്തിയ മുന്‍ താരം

ലോക ഫുട്‌ബോളില്‍ നിലവിലെ പ്രകടനങ്ങള്‍ വിയിരുത്തുമ്പോള്‍ ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരേക്കാള്‍ കേമനായ മറ്റൊരാളുണ്ടെന്നു മുന്‍ താരവും ഇപ്പോള്‍ ഫുട്‌ബോള്‍ വിദഗ്ധനുമായ ക്രിസ് സട്ടന്‍ ഒരിക്കല്‍ ചൂണ്ടിക്കാണിച്ചിരുന്നു. ലിവര്‍പൂളിന്റെ ഗോളടി വീരനും ഈജിഷ്യന്‍ സൂപ്പര്‍ താരവുമായ മുഹമ്മദ് സലായെയാണ് അദ്ദേഹം നിലവിലെ ഏറ്റവും ബെസ്റ്റായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

2021ല്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മില്‍ ആന്‍ഫീല്‍ഡില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തിനു പിന്നാലെയാണ് സലായെ അദ്ദേഹം വാനോളം പ്രശംസിച്ചത്. 2-2നു സമനിലയില്‍ കലാശിച്ച ഈ ത്രില്ലറില്‍ ലിവര്‍പൂളിനായി മനോഹരമായ ഒരു ഗോള്‍ സ്‌കോര്‍ ചെയ്യുന്നതിനൊപ്പം ഒരു അസിസ്റ്റും സലാ നല്‍കിയിരുന്നു. ഇതാണ് സട്ടനെ ഏറെ ആകര്‍ഷിച്ചത്.

mohamed salah

ലോക ഫുട്‌ബോളില്‍ ഈയൊരു സമയത്തു ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇവരേക്കാള്‍ മികച്ചയാളാണ് മുഹമ്മദ് സലാ. കഴിഞ്ഞ കുറച്ചു സീസണുകളില്‍ അദ്ദേഹത്തിന്റെ നമ്പറുകളെടുത്താല്‍ അതിനെ ഐതിഹാസിമെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. വലിയൊരു വേദിയില്‍ ഒരുപാട് വര്‍ഷങ്ങളായി ഈ തരത്തില്‍ പെര്‍ഫോം ചെയ്യുന്നതു കാണുമ്പോവാണ് സലാ എത്രത്തോളം ഗംഭീര കളിക്കാരനാണെന്നു മനസ്സിലാവുകയെന്നും സട്ടന്‍ വ്യക്തമാക്കി.

സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലേക്കാണ് നിങ്ങള്‍ നോക്കാറുള്ളത്. സലാ ഓരോ സീസണിലും തുടര്‍ന്നു കൊണ്ടേയിരിക്കുകയും ചെയ്യുന്നു. മറ്റു പ താരങ്ങളും ഈ തരത്തില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ അപ്രത്യക്ഷരാവുകയാണെന്നും സട്ടന്‍ കൂട്ടിച്ചേര്‍ത്തു.

മെസ്സിയും റൊണാള്‍ഡേയും യൂറോപ്യന്‍ ലീഗുകളില്‍ കളിച്ചിരുന്ന സമയത്താണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായ പ്രകടനവും നടത്തിയിട്ടുള്ളത്. മെസ്സി അന്നു പാരിസ് സെന്റ് ജര്‍മയ്‌നിലും റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലുമായിരുന്നു.

താരതമ്യം തള്ളിയ സലാ

ലയണല്‍ മെസ്സി, ക്രിസ്റ്റ്യാന റൊണാള്‍ഡോ എന്നിവരുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ മുഹമ്മദ് സലാ നേരത്തേ തള്ളിയിരുന്നു. 2018ലായിരുന്നു ഇത്തരം താരതമ്യങ്ങള്‍ ആവശ്യമില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

mohamed salah

ഇതേ വര്‍ഷം തന്നെയാണ് ഇറ്റാലിയന്‍ ടീമായ എഎസ് റോമയില്‍ നിന്നും സലാ ലിവര്‍പൂളിലെത്തിയത്. റെഡ്‌സിനൊപ്പം ആദ്യ സീസണില്‍ തന്നെ 44 ഗോളുകളുമായി അദ്ദേഹം തരംഗമായി മാറുകയും ചെയ്തിരുന്നു. ആകെ നേടിയ 44 ഗോളില്‍ 32ഉം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നുമായിരുന്നു.

ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുമായി എന്നെ താരതമ്യം ചെയ്യരുത്. ഈ തരത്തിലുള്ള താരതമ്യങ്ങളില്‍ ഞാന്‍ സന്തുഷ്ടനാണൈന്നു പറയാനും ആഗ്രഹമില്ല. കാരണം കഴിഞ്ഞ 10-11 വര്‍ഷങ്ങളായി മെസ്സിയും റൊണാള്‍ഡോയും ഉയര്‍ന്ന നിലവാരത്തില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്.

അവരുടെ പെര്‍ഫോമന്‍സ് ലെവല്‍ എല്ലായ്‌പ്പോഴും മാറ്റമില്ലാതെ നില്‍ക്കുകയാണ്. ഒരുപട് സീസണുകളില്‍ ഞാനും എന്റെ പെര്‍ഫോമന്‍സ് ലെവല്‍ ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തേണ്ടതും ആവശ്യമാണ്. തനിക്കു അതിനു സാധിമെന്നും പ്രതീക്ഷിക്കുന്നുവെന്നും സലാ അന്നു പറഞ്ഞിരുന്നു.

Story first published: Saturday, March 15, 2025, 15:44 [IST]
Other articles published on Mar 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+