Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സലയുടെ പരിക്ക് റംസാന്‍ വ്രതം മുടക്കിയതിനുള്ള ശിക്ഷ'; മതപ്രാസംഗികന്‍ പറയുന്നത്

കുവൈത്ത് സിറ്റി: ഈജിപ്ത് സൂപ്പര്‍താരം മുഹമ്മദ് സലയ്ക്ക് പരിക്കേറ്റത് ദൈവം നല്‍കിയ ശിക്ഷയാണെന്ന് കുവൈത്തിലെ മതപ്രാസംഗികന്‍. റംസാന്‍ മാസത്തിലെ വ്രതം മുടക്കിയതിനാണ് ദൈവം സലയെ ശിക്ഷിച്ചതെന്നും മുബാറത്ത് അല്‍ ബതാലി എന്ന പ്രാസംഗികന്‍ പറയുന്നുണ്ട്.

ഇരുപത്തിയഞ്ചുകാരനായ സല ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റിരുന്നു. ചുമലില്‍ ഗുരുതരമായി പരിക്കേറ്റ താരത്തിന് ഒരു മാസത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ സലയ്ക്ക് ലോകകപ്പ് കളിക്കാനാകില്ലെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് മതപ്രാസംഗികന്‍ സലയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

mohamedsalah

ദൈവമാണ് സലയെ ശിക്ഷിച്ചത്. ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്നതെല്ലാം ദൈവത്തിന്റെ കഴിവുകൊണ്ടാണ്. അത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് മുസ്ലീം വിശ്വാസികള്‍ ധരിക്കരുത്. ദൈവമാണ് എല്ലാം തീരുമാനിക്കുന്നത്. ചിലപ്പോള്‍ പരിക്ക് സലയ്ക്ക് നല്ലതിനായിരിക്കുമെന്നും അല്‍ ബതാലി പറഞ്ഞു.

1990ന് ശേഷം ആദ്യമായി ലോകകപ്പിന് അര്‍ഹത നേടിയ ഈജിപ്ത് സലയുടെ പരിക്കില്‍ അങ്ങേയറ്റം ദു:ഖിതരാണ്. ആദ്യ രണ്ടു മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്നുറപ്പാണ്. ജൂണ്‍ 15ന് ഉറുഗ്വയോടും, 19 റഷ്യയോടും, 25ന് സൗദി അറേബ്യയോടുമാണ് ഈജ്പ്തിന്റെ മത്സരങ്ങള്‍. ഈജിപ്തിന് പ്രീക്വാര്‍ട്ടര്‍ മോഹം പൂവണിയണമെങ്കില്‍ സല തിരിച്ചുവന്നേ മതിയാകൂ.

Story first published: Thursday, May 31, 2018, 17:33 [IST]
Other articles published on May 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+