Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഹമ്മദ് സലാ തുടര്‍ച്ചയായ രണ്ടാം തവണയും ആഫ്രിക്കന്‍ ഫുട്‌ബോളര്‍

ഡാക്കര്‍: ഈജിപ്തിന്റെയും ലിവര്‍പൂളിന്റെയും സൂപ്പര്‍താരമായ മുഹമ്മദ് സലാ തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച ആഫ്രിക്കന്‍ ഫുട്ബോളര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ചൊവ്വാഴ്ച സെനഗലിലെ ഡാക്കറില്‍ നടന്ന ചടങ്ങിലാണ് സലായെ തെരഞ്ഞെടുത്തത്. ലിവര്‍പൂള്‍ സഹതാരം സാദിയോ മാനെ, ആഴ്‌സണലിന്റെ പിയറെ എമറിക് ഔബമെയാങ് എന്നിവര്‍ സലയ്ക്ക് പിന്നിലായെത്തി.

ഈജിപ്തിനെ ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതാരമാണ് സലാ. ലിവര്‍പൂളിനായി മിന്നുന്ന ഫോമില്‍ കളിക്കുന്ന സലയുടെ മികവില്‍ ടീം കഴിഞ്ഞതവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുകയും ചെയ്തു. ഐവറി കോസ്റ്റിന്റെ യായ ടൂറെ, സെനഗലിന്റെ എല്‍ഹാദി ദിയോഫ്, കാമറൂണിന്റെ സാമുവല്‍ എറ്റു എന്നിവര്‍ക്കൊപ്പം ആഫ്രിക്കന്‍ ഫുട്ബോളര്‍ക്കുള്ള പുരസ്‌കാരം രണ്ടു തവണ നേടാനും സലായ്ക്ക് കഴിഞ്ഞു.

Mohamed Salah: Liverpool and Egypt forward named Caf African Player of the Year

മുന്‍ ഫിഫ ലോക ഫുട്ബോളറും ലൈബീരിയന്‍ പ്രസിഡന്റുമായ ജോര്‍ജ് വിയയാണ് സലായ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. കുട്ടിക്കാലത്ത് ഈ അവാര്‍ഡ് നേടുന്നത് തന്റെ സ്വപ്‌നമായിരുന്നെന്നും ഇപ്പോഴത് രണ്ടുതവണ നേടാന്‍ തനിക്ക് കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും സല പ്രതികരിച്ചു. സൗത്ത് ആഫ്രിക്കയുടെ തെമ്പി ഗാട്‌ലാനയാണ് മികച്ച ആഫ്രിക്കന്‍ വനിതാ ഫുട്‌ബോളര്‍.

Story first published: Wednesday, January 9, 2019, 10:04 [IST]
Other articles published on Jan 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+