For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

By Gokul

ബെര്‍ലിന്‍: നാല് ഫുട്‌ബോള്‍ ലോകകപ്പുകളില്‍ ജര്‍മ്മന്‍ ടീമിലെ നിറസാന്നിദ്ധ്യമായിരുന്ന സൂപ്പര്‍താരം മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ജര്‍മ്മന്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കവെ മുപ്പത്തിയാറുകാരനായ ക്ലോസെ പറഞ്ഞു. ലോകകപ്പ് കിരീടമെന്ന കുട്ടിക്കാലം മുതല്‍ക്കുള്ള ആഗ്രഹം സാധിച്ചത് തന്റെ സ്വപ്‌നസാക്ഷാത്കാരമാണെന്ന് ക്ലോസെ വ്യക്തമാക്കി.

ജര്‍മ്മന്‍ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് മിറോസ്ലാവ് ക്ലോസെ. 137 കളികളില്‍ 71 തവണെ ക്ലോസെ എതിര്‍വല ചലിപ്പിച്ചു. നാലു ലോകകപ്പുകളില്‍ നിന്നായി 16 ഗോളുകള്‍ നേടിയ ക്ലോസെയാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം. ബ്രസീലിന്റെ റൊണാള്‍ഡോയെ പിന്തള്ളി 2014 ലോകകപ്പിലാണ് ക്ലോസെ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്.

miroslav-klose

2002 ല്‍ അരങ്ങേറ്റ ലോകകപ്പില്‍ ഫൈനലിലെത്തിയെങ്കിലും ബ്രസീലിനോട് തോറ്റു. അഞ്ച് ഗോളുകളാണ് ക്ലോസെ അന്ന് നേടിയത്. 2006 ല്‍ മൂന്നാം സ്ഥാനം നേടിയ ജര്‍മനിക്കുവേണ്ടി അഞ്ച് ഗോളുമായി ഗോള്‍ഡണ്‍ ബൂട്ടും സ്വന്തമാക്കി ക്ലോസെ. 2010 ല്‍ തന്റെ മൂന്നാം ലോകകപ്പിനെത്തിയ വീണ്ടും മൂന്നാം സ്ഥാനം നേടിയ ജര്‍മ്മനിക്കുവേണ്ടി നാല് ഗോള്‍ നേടി. 2014 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടതോടെ ക്ലോസെ റൊണാള്‍ഡോയുടെ 15 ഗോള്‍ എന്ന ലോക റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ഉറപ്പായിരുന്നു. രണ്ടു ഗോള്‍ നേടി ക്ലോസെ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു.

ക്ലോസെയ്‌ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ജര്‍മ്മന്‍ കോച്ച് ജോക്കിം ലോ പ്രതികരിച്ചു. വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് തന്നോട് മുന്‍കൂട്ടി അറിയിച്ചിരുന്നതായി ജോക്കിം വ്യക്തമാക്കി. ഏതൊരു കളിക്കാരനും ആഗ്രഹിച്ചു പോകുന്ന കരിയറാണ് ക്ലോസെയുടെതെന്നും ജര്‍മന്‍ കോച്ച് പറഞ്ഞു.

Story first published: Tuesday, August 12, 2014, 8:43 [IST]
Other articles published on Aug 12, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+