Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിനർവ പഞ്ചാബ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി, ബഗാന്‍ സ്‌കോട്ടിഷ് ബലത്തില്‍ രക്ഷപ്പെട്ടു !!

മുംബൈ: ഐ ലീഗില്‍ മിനര്‍വ പഞ്ചാബ് അവരുടെ കന്നി വിജയം സ്വന്തമാക്കി. ഏഴാം റൗണ്ടില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുംബൈ എഫ് സിയെ കീഴടക്കിയാണ് അരങ്ങേറ്റക്കാരായ പഞ്ചാബ് ടീം ചരിത്ര വിജയം കുറിച്ചത്. കൊല്‍ക്കത്തയില്‍ അഞ്ച് ഗോളുകള്‍ പിറന്ന ത്രില്ലറില്‍ മോഹന്‍ബഗാന്‍ 3-2ന് ഐസ്വാള്‍ എഫ് സിയെ മറികടന്നു.ബോഡോയുടെ വെരി യംഗ് ഗോള്‍..!

ബോഡോയുടെ വെരി യംഗ് ഗോള്‍..!

ബോറിംഗ്‌ദോ ബോഡോയും അനിരുദ്ധ് ഥാപയും മിനര്‍വക്കായി ലക്ഷ്യം കണ്ടു. കരണ്‍ ഷ്വാനിയാണ് സന്ദര്‍ശക നിരക്കായി ആശ്വാസ ഗോളടിച്ചത്.

അമ്പത്തേഴാം മിനുട്ടിലായിരുന്നു ബോഡോയുടെ ഗോള്‍. ബോക്‌സിനു പുറത്ത് നിന്നുള്ള തകര്‍പ്പന്‍ വോളിയാണ് വലയില്‍ കയറിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡും മിനര്‍വ സ്‌ട്രൈക്കര്‍ സ്വന്തമാക്കി. പത്ത് മിനുട്ടിനുള്ളില്‍ മിനര്‍വ രണ്ടാം ഗോള്‍ നേടി. ഥാപയുടെ കോര്‍ണര്‍ ബോള്‍ മുംബൈ ഗോളി കട്ടിമണിയെ ആശയക്കുഴപ്പത്തിലാക്കി വലയില്‍ കയറുകയായിരുന്നു.

ileague

എഴുപത്തേഴാം മിനുട്ടില്‍ വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ സ്റ്റീവന്‍ ഡയസിന്റെ അസിസ്റ്റിലാണ് മുംബൈയുടെ തിരിച്ചടവ്. ഡയസിന്റെ ക്രോസില്‍ ഷ്വാനിയുടെ ഹെഡര്‍. ഗോളി അര്‍നബ് ദാസ് ശര്‍മക്ക് കണ്ട് നില്‍ക്കാനെ കഴിഞ്ഞുള്ളൂ.

കഷ്ടം മുംബൈ..

ലീഗില്‍ മുംബൈയുടെ കഷ്ടകാലം തുടരുകയാണ്. ആദ്യ രണ്ട് കളിയും ജയിച്ച് മികച്ച തുടക്കമിട്ട മുംബൈ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും തോറ്റു. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ആറാം സ്ഥാനത്താണ് മുംബൈ. മിനര്‍വ അഞ്ച് പോയിന്റുമായി ഒമ്പതാം സ്ഥാനത്തും.

cats

സ്‌കോട്ടിഷ് ബഗാന്‍...

സ്‌കോട്ടിഷ് സ്‌ട്രൈക്കര്‍ ഡാറില്‍ ഡഫിയാണ് മോഹന്‍ബഗാന് ജയമൊരുക്കിയത്. രണ്ടാം മിനുട്ടിനും എണ്‍പത്തിനാലാം മിനുട്ടിലും ഡഫി ഗോളടിച്ചു. അറുപത്തിമൂന്നാം മിനുട്ടില്‍ ജെജെ ലാല്‍പെഖുലയാണ് ബഗാന്റെ മറ്റൊരു സ്‌കോറര്‍.

നാല്‍പ്പത്തൊന്നാം മിനുട്ടില്‍ ജയേഷ് റാനെയും എഴുപതാം മിനുട്ടില്‍ അശുതോഷ് മെഹ്തയും ഐസ്വാളിനായി സ്‌കോര്‍ ചെയ്തു. ആറ് മത്സരങ്ങളില്‍ പതിനാറ് പോയിന്റുമായി മോഹന്‍ ബഗാന്‍ ടേബിളില്‍ രണ്ടാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുമായി ഐസ്വാള്‍ എഫ് സി മൂന്നാംസ്ഥാനത്ത്.

Story first published: Sunday, February 5, 2017, 13:20 [IST]
Other articles published on Feb 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+