Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിനര്‍വയുടെ സ്വപ്‌നക്കുതിപ്പ് തീരുന്നില്ല, ലജോങും കടന്നു... തലപ്പത്ത് തന്നെ

ഷില്ലോങ്: ഐ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ സീസണില്‍ അദ്ഭുതക്കുതിപ്പിലൂടെ കിരീടമണിഞ്ഞ ഐസ്വാള്‍ എഫ്‌സിയുടെ വഴിയെ ഈ സീസണിലും മറ്റൊരു ടീമിന്റെ മുന്നേറ്റമാണ് കാണുന്നത്. പഞ്ചാബില്‍ നിന്നുള്ള മിനര്‍വ എഫ്‌സിയാണ് എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കുതിക്കുന്നത്. ഞായറാഴ്ച നടന്ന ഏക മല്‍സരത്തില്‍ ഷില്ലോങ് ലജോങിനെ മിനര്‍വ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി. 58ാം മിനിറ്റില്‍ വില്ല്യം ഒപ്പോക്കു അസിയെദുവിന്റെ ഗോളാണ് മിനര്‍വയ്ക്ക് സീസണിലെ ഏഴാ ംജയം സമ്മാനനിച്ചത്.

1

സീസണില്‍ ഇതുവരെ ഒമ്പത് മല്‍സരങ്ങള്‍ കളിച്ച മിനര്‍വ ഒന്നില്‍ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. ഒരു കളിയില്‍ സമനില വഴങ്ങുകയായിരുന്നു. 22 പോയിന്റുമായാണ് മിനര്‍വ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടാംസ്ഥാനക്കാരായ ഈസ്റ്റ് ബംഗാള്‍ നാലു പോയിന്റിന് പിറകിലാണ്.

മിനര്‍വ- ലജോങ് മല്‍സരം കാണികളെ ഹരം കൊള്ളിക്കുന്നതായിരുന്നു. ഇരുടീമും തുക്കം മുതല്‍ ഗോളിനായി ഇരമ്പിക്കളിച്ചതോടെ മല്‍സരം വേഗമേറിയതായി മാറി. മിനര്‍വയ്ക്കായിരുന്നു ചെറിയൊരു മുന്‍തൂക്കം. അഞ്ചാം മിനിറ്റില്‍ മിനര്‍വയ്ക്കും 21ാം മിനിറ്റില്‍ ലജോങിനും ഗോള്‍ നേടാനുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലും പാഴാക്കുകയായിരുന്നു. 58ാം മിനിറ്റിലാണ് മിനര്‍വ അര്‍ഹിച്ച ലീഡ് പിടിച്ചുവാങ്ങിയത്. ഇടതുവിങിലൂടെ ചാട്ടുളി കണക്കെ പറന്നെത്തിയ നൊവിന്‍ ഗുരുങിന്റെ പാസില്‍ നിന്നായിരുന്നു ഒപ്പോക്കുവിന്റെ ഗോള്‍.

Story first published: Sunday, January 14, 2018, 19:37 [IST]
Other articles published on Jan 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+