Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോഹന്‍ ബഗാനെ മലര്‍ത്തിയടിച്ച് മിനര്‍വ... പോയിന്റ് പട്ടികയില്‍ തലപ്പത്ത്

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ പഞ്ചാബില്‍ നിന്നുള്ള മിനര്‍വ എഫ്‌സിയുടെ വിജയക്കുതിപ്പ് തുടരുന്നു. മുന്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാനെ അവരുടെ മടയില്‍ മലര്‍ത്തിയടിച്ച് മിനര്‍വ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറി. ബംഗാളില്‍ നിന്നുള്ള മറ്റൊരു വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെ പിന്തള്ളിയാണ് മിനര്‍വ തലപ്പത്തേക്കുയര്‍ന്നത്.

ഏഴു മിനിറ്റിനിടെ രണ്ടു വട്ടം ബഗാന്‍ വലയില്‍ പന്തെത്തിച്ച ചെങ്കോ ഗില്‍ഷെനാണ് മിനര്‍വയുടെ ഹീറോ. 23ാം മിനിറ്റിലാണ് ആതിഥേയരെ ഞെട്ടിച്ച് ചെങ്കോ മിനര്‍വയ്ക്ക് ലീഡ് സമ്മാനിക്കുന്നത്. ഈ ഗോളിന്റെ ഷോക്കില്‍ നിന്നു മുക്തരാവുന്നതിനു മുമ്പ് മിനര്‍വ വീണ്ടും സ്‌കോര്‍ ചെയ്തു. 30ാം മിനിറ്റിലായിരുന്നു ചെങ്കോയുടെ രണ്ടാം ഗോള്‍. കളിയുടെ ഇഞ്ചുറിടൈമിലാണ് കിങ്‌സ്‌ലി ഒബൂനെമെയിലൂടെ ബഗാന്‍ ആദ്യ ഗോള്‍ മടക്കുന്നത്. സമനില ഗോളിനായുള്ള സാധ്യതകള്‍ അപ്പോഴേക്കും അവസാനിച്ചിരുന്നു.

1

പുതിയ കോച്ച് ശങ്കര്‍ലാല്‍ ചക്രവര്‍ത്തിക്കു കീഴില്‍ ബഗാന്റെ ആദ്യ തോല്‍വിയാണിത്. സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു രാജിവച്ച സഞ്‌ജോയ് സെന്നിനു പകരം അടുത്തിടെയാണ് ശങ്കര്‍ ലാല്‍ ബഗാന്‍ കോച്ചായി ചുമതലയേറ്റത്. ആദ്യ കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഐസ്വാളിനെ 2-0നു തകര്‍ത്തു വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മിനര്‍വയോടേറ്റ തോല്‍വി അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

എട്ടു മല്‍സരങ്ങളില്‍ നിന്നും 19 പോയിന്റോടെയാണ് മിനര്‍വ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു മല്‍സരം കൂടുതല്‍ കളിച്ച ബഗാന്‍ 13 പോയിന്റുമായി അഞ്ചാംസ്ഥാനത്താണ്.

Story first published: Thursday, January 11, 2018, 10:21 [IST]
Other articles published on Jan 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+