For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജയിക്കേണ്ട കളി കാഴ്ചവെച്ചു, ഒടുവില്‍ തോല്‍ക്കാതെ രക്ഷപ്പെടേണ്ട തത്രപ്പാട്, ഹോംഗ്രൗണ്ടില്‍ ഡല്‍ഹിയുടെ ഗതിയിങ്ങനെയാണ്‌

സ്വന്തം തട്ടകത്തില്‍ തുടരെ മൂന്നാം സമനില, ഡല്‍ഹി ഡൈനമോസ് ഹോംഗ്രൗണ്ടിലെ സമനില ഭൂതത്തിന്റെ പിടിയില്‍ !

By കാശ്വിന്‍

ന്യൂഡല്‍ഹി: സ്വന്തം തട്ടകത്തില്‍ തുടരെ മൂന്നാം സമനില, ഡല്‍ഹി ഡൈനമോസ് ഹോംഗ്രൗണ്ടിലെ സമനില ഭൂതത്തിന്റെ പിടിയില്‍ ! കളം നിറഞ്ഞു കളിച്ചിട്ടും ഇറ്റാലിയന്‍ കോച്ച് സാംബ്രോട്ടയുടെ ഉശിരന്‍ ടീമിന് അര്‍ഹിക്കുന്ന ജയം അകന്നു പോയി. അവസരങ്ങള്‍ മുതലാക്കുന്നതിലെ വീഴ്ചയും ദൗര്‍ഭാഗ്യവും ഒരു പോലെ ഡല്‍ഹിയെ പിടികൂടിയെന്ന് പറയാം.

ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജീസസ് റോഡ്രിഗസ് ടാറ്റോ പൂനെയെ മുന്നിലെത്തിച്ചു. എഴുപത്തൊമ്പതാം മിനുട്ടില്‍ മിലന്‍ സിംഗിന്റെ ഗോളില്‍ ഡല്‍ഹി സമനില പൊരുതിയെടുത്തു.

delhi-dynamos

എന്നാല്‍, കളം നിറഞ്ഞു കളിച്ച ഡല്‍ഹി അര്‍ഹിക്കുന്ന സമനില മിലന്‍ സിംഗിലൂടെ നേടിയെടുത്തത് ആവേശക്കാഴ്ചയായി. രണ്ട് ടീമുകള്‍ക്കും സമനിലയിലൂടെ ഓരോ പോയിന്റ് വീതം ലഭിച്ചവെന്നത് ഒഴിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ഏഴ് പോയിന്റോടെ ആറാം സ്ഥാനത്തും പൂനെ സിറ്റി ആറ് പോയിന്റോടെ ഏഴാം സ്ഥാനത്തും തുടര്‍ന്നു.

ഡല്‍ഹി നാല് മാറ്റങ്ങളുമായിട്ടാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. മലയാളി താരം അനസ് എടത്തൊഴിക, ഡേവിഡ് അഡി,മെമോ,റൂപ്പര്‍ട്ട് എന്നിവര്‍ ആദ്യ ഇലവനില്‍ എത്തി.. മറുവശത്ത് പൂനെ ഒരു മാറ്റം വരുത്തി. അരാത്ത ഇസുമിക്കു പകരം ഗുരുമാങ്‌സിങ്ങ് .

ഡല്‍ഹിയുടെ ആക്രമണങ്ങളോടെയാണ് തുടക്കം. മലൂദ,മാഴ്‌സിലീഞ്യോ ,ഗാഡ്‌സെ എന്നിവര്‍ പുനെ ഗോളിക്കു കടുത്ത പരീക്ഷണ നിമിഷങ്ങള്‍ ഒരുക്കി. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളില്‍ മൂന്നു കോര്‍ണറുകള്‍ ഡല്‍ഹിക്കു അനുകൂലമായി ലഭിച്ചു.റൂബന്‍സ് റോക്കയെ ഗുരുമാങ് സിങ്ങ് ബോക്‌സിനകത്തുവീഴ്ത്തിയതിനു ഡല്‍ഹി പെനാല്‍ട്ടി അപ്പീല്‍ ചെയ്തു നോക്കിയെങ്കിലും റഫറി അനുവദിച്ചില്ല.

Story first published: Friday, October 28, 2016, 13:21 [IST]
Other articles published on Oct 28, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+