Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റലിയില്‍ പോരാട്ടം യുവെന്റസും എസി മിലാനും റോമയും തമ്മില്‍, ഇന്റര്‍മിലാന്‍ ചിത്രത്തിലില്ല

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസിനും ഇന്റര്‍മിലാനും തോല്‍വി. അതേ സമയം എ എസ് റോമ, നാപോളി, ഫിയോറന്റീന മികച്ച ജയം സ്വന്തമാക്കി.

സാന്‍സിറോയില്‍ നടന്ന മത്സരത്തില്‍ എ സി മിലാനോടാണ് യുവെന്റസ് പരാജയപ്പെട്ടത്. യുവതാരം മാനുവല്‍ ലൊകാടെലി നേടിയ ഏക ഗോളിനായിരുന്നു ഹോംഗ്രൗണ്ടില്‍ മിലാന്റെ ജയം. പതിനെട്ടുകാരന്റെ പവര്‍ഫുള്‍ ഷോട്ട് വല തുളച്ച് കയറി.

acm-juventus

അറ്റ്‌ലാന്റയുടെ തട്ടകത്തില്‍ 2-1ന് ഇന്റര്‍മിലാന്‍ വീണു. മാസിലോയും പിനിലയും അറ്റ്‌ലാന്റക്കായി സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയില്‍ എദെറാണ് ഇന്ററിന്റെ മറുപടി ഗോള്‍ നേടിയത്. ലീഗില്‍ ഇന്ററിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.

ലീഗില്‍ ഒമ്പത് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 21 പോയിന്റുമായി യുവെന്റസാണ് ഒന്നാമത്. റോമ (19), മിലാന്‍ (19), നാപോളി (17), ടൊറിനോ (15), ലാസിയോ (15) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

സീരി എ റിസള്‍ട്ടുകള്‍

അറ്റ്‌ലാന്റ 2-1 ഇന്റര്‍മിലാന്‍

കാഗ്‌ലിയാരി 3-5 ഫിയോറന്റീന

ടൊറിനോ 2-2 ലാസിയോ

ഉദിനിസെ 3-1 പെസ്‌കാര

ക്രോടൊന്‍ 1-2 നാപോളി

എംപോളി 0-0 ചീവോ

ബൊളോഗ്ന 1-1 സസുലോ

റോമ 4-1 പാലെര്‍മോ

സംഡോറിയ 2-1 ജെനോവ

മിലാന്‍ 1-0 യുവെന്റസ്‌

Story first published: Monday, October 24, 2016, 14:43 [IST]
Other articles published on Oct 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+