Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിലാനു മുന്നിലും ബാഴ്‌സയ്ക്ക് ഇഞ്ചുറി... ക്ലാസിക്കില്‍ റയലിന് തകര്‍പ്പന്‍ ജയം

സാന്റെ ക്ലാര (അമേരിക്ക): ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്പാനിഷ് ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇറ്റാലിയന്‍ ലീഗ് വമ്പന്‍മാരായ എസി മിലാനാണ് ബാഴ്‌സയെ വീഴ്ത്തിയത്. ഇഞ്ചുറിടൈമില്‍ നേടിയ ഏക ഗോളിലൂടെയായിരുന്നു മിലാന്റെ വിജയം.

മറ്റൊരു ക്ലാസിക്ക് പോരില്‍ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിനെ സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു യുവന്റസിനെതിരേ റയലിന്റെ തകര്‍പ്പന്‍ ജയം. ഫ്രഞ്ച് ക്ലബ്ബായ ലിയോണിനെ എതിരില്ലാത്ത ഒരു ഗോളിന് ഇറ്റാലിയന്‍ ഗ്ലാമര്‍ ക്ലബ്ബായ ഇന്റര്‍മിലാന്‍ പരാജയപ്പെടുത്തി.

ഇറ്റാലിയന്‍ കടമ്പ മറിക്കടക്കാനാവാതെ ബാഴ്‌സ

ഇറ്റാലിയന്‍ കടമ്പ മറിക്കടക്കാനാവാതെ ബാഴ്‌സ

ടൂര്‍ണമെന്റില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. രണ്ട് തോല്‍വികളും ഇറ്റാലിയന്‍ ക്ലബ്ബുകള്‍ക്കെതിരേയായിരുന്നു. സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന ബാഴ്‌സ കഴിഞ്ഞ മല്‍സരത്തില്‍ റോമയോട് തോല്‍വി വഴങ്ങിയിരുന്നു.

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായ മിലാന്റെ വിജയഗോള്‍ പിറന്നത്. അവസാന വിസിലിനു മുമ്പ് ആന്ദ്രെ സില്‍വയാണ് (ഇഞ്ചുറിടൈം) ബാഴ്‌സയുടെ അന്തകനായി മിലാന്റെ വിജയഗോള്‍ നേടിയത്.

കരുത്തുകാണിച്ച് റയല്‍ മാഡ്രിഡ്

കരുത്തുകാണിച്ച് റയല്‍ മാഡ്രിഡ്

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടെങ്കിലും തങ്ങള്‍ ഇപ്പോഴും കരുത്തരാണെന്ന് തെളിയിക്കുന്നതായിരുന്നു യുവന്റസിനെതിരേ റയലിന്റെ പ്രകടനം. 12ാം മിനിറ്റില്‍ ഓണ്‍ ഗോളിലൂടെ യുവന്റസാണ് ആദ്യം മുന്നിലെത്തിയത്. റയലിന്റെ പ്രതിരോധതാരം ഡാനിയേല്‍ കര്‍വജാല്‍ റാമോസിലൂടെയാണ് യുവന്റസിന് സെല്‍ഫ് ഗോള്‍ ലഭിച്ചത്.

എന്നാല്‍, മാര്‍കോ അസെന്‍സിയോയുടെ ഇരട്ട ഗോള്‍ മികവില്‍ റയല്‍ യുവന്റസിനെ തകര്‍ക്കുകയായിരുന്നു. 47, 56 മിനിറ്റുകളിലാണ് അസെന്‍സിയോ റയലിനു വേണ്ടി നിറയൊഴിച്ചത്. 39ാം മിനിറ്റില്‍ സൂപ്പര്‍താരം ഗരെത് ബേലാണ് റയലിനു വേണ്ടി ആദ്യം ഗോള്‍ നേടിയത്.

റയലിനെതിരായ തോല്‍വി ടൂര്‍ണമെന്റിലെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താനുള്ള യുവന്റസിന്റെ മോഹമാണ് നഷ്ടപ്പെടുത്തിയത്. എന്നാല്‍, രണ്ട് മല്‍സരങ്ങളില്‍ നിന്ന് റയലിന്റെ ആദ്യ വിജയമാണിത്.

ഒരടിയില്‍ ലിയോണ്‍ കടന്ന് ഇന്റര്‍

ഒരടിയില്‍ ലിയോണ്‍ കടന്ന് ഇന്റര്‍

52ാം മിനിറ്റില്‍ ജാവിയര്‍ മാര്‍ട്ടിനെസ് നേടിയ ഗോളിലാണ് ഇന്റര്‍മിലാന്‍ ലിയോണിനെ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ ഇന്ററിന്റെ ആദ്യ വിജയമാണിത്.

Story first published: Sunday, August 5, 2018, 10:54 [IST]
Other articles published on Aug 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+