Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ താരം മൈക്കിള്‍ അര്‍ട്ടേറ്റയെ ആഴ്‌സണല്‍ പരിശീലകനായി നിയമിച്ചു

ലണ്ടന്‍: ആഴ്‌സണലിന്റെ മുന്‍ മധ്യനിരതാരം മൈക്കിള്‍ അര്‍ട്ടേറ്റയെ ആഴ്‌സണല്‍ പരിശീലകനായി പ്രഖ്യാപിച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് അടുത്തിടെ ഉനായ് എംറിയെ പുറത്താക്കിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സഹപരിശീലകനായി ജോലി ചെയ്തുവരവെയാണ് ആഴ്‌സണലിലേക്ക് വിളിയെത്തിയത്. ആഴ്‌സണലിനായി 2011 മുതല്‍ 2016വരെയുള്ള കാലയളവില്‍ 149 മത്സരങ്ങള്‍ കളിച്ച താരമാണ് അര്‍ട്ടേറ്റ.

തന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ ബഹുമതിയാണെന്ന് അര്‍ട്ടേറ്റ പറഞ്ഞു. ആഴ്‌സണല്‍ ലോകത്തെ വലിയ ക്ലബ്ബുകളിലൊന്നാണ്. ടീമിനെ കിരീടവിജയത്തിലേക്ക് പ്രാപ്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അര്‍ട്ടേറ്റ വ്യക്തമാക്കി. നിലവില്‍ പ്രീമയിര്‍ ലീഗില്‍ 10-ാം സ്ഥാനത്താണ് ആഴ്‌സണല്‍. ടീമിനെ ആദ്യ നാലിലെത്തിക്കുകയാകും അര്‍ട്ടേറ്റയുടെ പ്രഥമ ലക്ഷ്യം.

mikel-arteta

ഉനായ് എംറിയുടെ പകരക്കാരനായി എത്തിയ താത്കാലിക പരിശീലകന്‍ ഫ്രഡ്ഡി ലുങ്ബര്‍ഗിനും ആഴ്‌സണലിനെ വിജയതീരത്തെത്തിക്കാന്‍ കഴിയാതിരുന്നതോടെയാണ് പുതിയ പരിശീലനെ ഉടന്‍ നിയമിച്ചത്. തുടര്‍ച്ചയായ ഏഴു മത്സരങ്ങളില്‍ ജയമറിയാതിരുന്ന ആഴ്‌സണല്‍ വമ്പന്‍ നാണക്കേടും സ്വന്തമാക്കിയിരുന്നു. പുതിയ പരിശീലകനെത്തുന്നതോടെ ടീമിന്റെ നിലവാരമുയരുമെന്നും ജയം സ്വന്തമാക്കാന്‍ കഴിയുമെന്നുമാണ് മാനേജ്‌മെന്റിന്റെ പ്രീതക്ഷ. പെപ് ഗാര്‍ഡിയോളയ്ക്ക് കീഴില്‍ സഹപരിശീലകനായതിന്റെ നേട്ടം അര്‍ട്ടേറ്റയുടെ പരിശീലനത്തിലും പ്രകടമാകും.

Story first published: Saturday, December 21, 2019, 9:32 [IST]
Other articles published on Dec 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+