Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

''ചുവപ്പ് കാര്‍ഡ് നല്‍കി അറപ്പുമാറിയവന്‍'' പ്രീമിയര്‍ ലീഗിലെ ചൂടന്‍ റഫറിക്ക് റെഡ് കാര്‍ഡില്‍ സെഞ്ച്വറി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാരുടെ പേടി സ്വപ്‌നമായ റഫറിയാണ് മിക്കി ഡീന്‍ എന്ന ഇംഗ്ലണ്ടുകാരന്‍. കളത്തില്‍ മാന്യതവിടുന്ന കളിക്കാര്‍ക്ക് മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും നല്‍കാന്‍ യാതൊരു മടിയും മിക്കി കാണിക്കാറില്ല. മത്സരത്തിന്റെ നിറം കെടുത്തുന്ന താരങ്ങളെ കളത്തില്‍ മര്യാദക്കാരനാക്കാന്‍ മിടുക്കനായ മിക്കി ഡീന്‍ തന്റെ റഫറിയിങ് കരിയറില്‍ പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യമായി 100 ചുവപ്പുകാര്‍ഡ് നല്‍കുന്ന റഫറിയെന്ന റെക്കോഡാണ് മിക്കി സ്വന്തം പേരിലാക്കിയത്.

mike-dean

ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് -വോള്‍വ്‌സ് മത്സരത്തിലൂടെയാണ് മിക്കി ഈ നേട്ടം പൂര്‍ത്തിയാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആഷ്‌ളി യങിന് ചുവപ്പുകാര്‍ഡ് നല്‍കിയതോടെ മിക്കി സെഞ്ച്വറി പൂര്‍ത്തിയാക്കി. ഈ റെക്കോഡില്‍ മറ്റൊരു റഫറിയും മിക്കിയുടെ ഏഴയലത്തുപോലും എത്തില്ല. രണ്ടാം സ്ഥാനത്തുള്ള ആറ്റ്കിന്‍സണ്‍ 58 താരങ്ങള്‍ക്കും മൂന്നാം സ്ഥാനത്തുള്ള ആന്‍ഡ്രെ മറിനെര്‍ 50 താരങ്ങള്‍ക്കും ചുവപ്പുകാര്‍ഡ് നല്‍കിയിട്ടുണ്ട്.

manchesterunited

ആളൊരു ചൂടനാണെങ്കിലും കളിയെ മനോഹരമായി നിയന്ത്രിക്കുന്നതില്‍ മിക്കി കേമനാണ്. പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ മത്സരങ്ങള്‍ നിയന്ത്രിച്ച റഫിയും മിക്കിയാണ് (477 മത്സരങ്ങള്‍). ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുള്ള മാര്‍ട്ടിന്‍ ആട്കിന്‍സണ്‍ 373 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.2000 മുതല്‍ പ്രീമിയര്‍ ലീഗ് റഫറിയായി പ്രവര്‍ത്തിക്കുന്ന മിക്കിയ്ക്ക് ഫിഫയുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള അംഗീകാരവുമുണ്ട്.

2001ല്‍ ന്യൂകാസില്‍ യുണൈറ്റഡിന്റെ നോല്‍ബെര്‍ട്ടോ സൊലാനോയ്ക്കാണ് ആദ്യ മിക്കി ചുവപ്പുകാര്‍ഡ് നല്‍കിയത്. പിന്നീടങ്ങോട്ട് കളി നിയമം മറന്നവരെല്ലാം മിക്കിയുടെ ചുവപ്പുകാര്‍ഡിന്റെയും ദേഷ്യത്തിന്റെയും ചൂടറിഞ്ഞിട്ടുണ്ട്. 2009ല്‍ ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടി കളിക്കുമ്പോഴും മിക്കി ആഷ്‌ളിക്ക് ചുവപ്പുകാര്‍ഡ് നല്‍കിയിട്ടുണ്ട്. ചെല്‍സിക്കുവേണ്ടി കളിക്കവെ ഫെര്‍ണാണ്ടോ ടോറസ്,മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിന്‍സെന്റ് കോംപാനി,മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജുവാന്‍ മാറ്റ,ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡി എന്നിവരെയെല്ലാം ചുവപ്പുകാര്‍ഡ് നല്‍കി മിക്കി പറഞ്ഞയിച്ചിട്ടുണ്ട്.

Story first published: Wednesday, April 3, 2019, 14:05 [IST]
Other articles published on Apr 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+