Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്നെ പോലെ മൂന്ന് പേരുണ്ടായിട്ട് കാര്യമില്ല, അവരൊപ്പമില്ലെങ്കില്‍ റയലില്‍ ഞാന്‍ നിസാരന്‍! - ക്രൂസ്

മൂന്ന് ടോണി ക്രൂസുമാര്‍ മിഡ്ഫീല്‍ഡില്‍ കളിച്ചാല്‍ ഒരു ടീം ശക്തമായ നിരയായി മാറുമോ? ഇല്ലെന്നാണ് റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡ് ജനറല്‍ ടോണി ക്രൂസ് പറയുക. മധ്യനിരയില്‍ വ്യത്യസ്ത കഴിവുകളുള്ള കളിക്കാര്‍ ഒരുമിക്കുമ്പോഴാണ് ടീം ശക്തമാവുക. പതിനാലാം തവണയും റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് നേടിയതിന്റെ പശ്ചാത്തലത്തിലാണ് ടോണി ക്രൂസ് മധ്യനിരയിലെ കരുത്തിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്.

1

ലൂക മോഡ്രിചും കാസിമെറോയും ഇല്ലാതെ ടോണി ക്രൂസ് എന്ന മധ്യനിര താരത്തിന് പൂര്‍ണതയില്ല. ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഓരോ താരത്തിനും എന്തെല്ലാം പ്രത്യേകതകളുണ്ട്, ന്യൂനതകളുണ്ട് എന്നെല്ലാം തിരിച്ചറിഞ്ഞു കൊണ്ടാകണം പാരസ്പര്യം. അതുകൊണ്ടാണ്,റയലിന്റെ മധ്യനിരയില്‍ ഞങ്ങള്‍ ഒരുമിച്ച് കളിക്കുമ്പോള്‍ നല്ല റിസള്‍ട്ടുണ്ടാകുന്നത്. പ്രതിരോധ നിരയെയും മുന്നേറ്റ നിരയെയും ഏകോപിപ്പിക്കുന്ന മികച്ച മധ്യനിര റയലിന്റെ സമീപകാല നേട്ടങ്ങള്‍ക്ക് കരുത്തേകിയിട്ടുണ്ടെന്നും ജര്‍മന്‍ താരം നിരീക്ഷിക്കുന്നു.

 2


2014 ല്‍ ജര്‍മന്‍ ബുണ്ടസ് ലിഗ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് ടോണി ക്രൂസ് സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലെത്തുന്നത്. അതിന് ശേഷം മൂന്ന് സ്പാനിഷ് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ടോണി ക്രൂസ് സ്വന്തമാക്കി. ബയേണില്‍ നിന്ന് റയലിലേക്കുള്ള മാറ്റം കരിയറിലെ വലിയ തീരുമാനമായിരുന്നുവെന്ന് ക്രൂസ് പറയുന്നു. റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗ് ജേതാവാകാന്‍ സാധിക്കുമെന്ന ബോധ്യമുള്ളതിനാലാണ് ബയേണ്‍ വിട്ടതെന്ന് ടോണി ക്രൂസ് വെളിപ്പെടുത്തുന്നു.

3

ഏറ്റവും പ്രിയപ്പെട്ട കിരീട വിജയം 2016ല്‍ റയലില്‍ നേടിയ ആദ്യ കിരീടമാണ്. 2007 ല്‍ ബയേണ്‍ മ്യൂണിക്കില്‍ അരങ്ങേറുമ്പോള്‍ ക്രൂസിന് പ്രായം പതിനേഴ് വയസ്. ബയേണ്‍ പതിനെട്ട് മാസത്തേക്ക് ടോണി ക്രൂസിനെ മറ്റൊരു ബുണ്ടസ് ലിഗ ക്ലബ്ബായ ബയെര്‍ലെവര്‍കൂസന് വായ്പക്ക് നല്‍കി. അതായിരുന്നു ക്രൂസ് എന്ന പ്ലെയറുടെ കരിയര്‍ ഗതി മാറ്റിമറിച്ചത്. മൂന്ന് വര്‍ഷം കൊണ്ട് ലെവര്‍കൂസനില്‍ ക്രൂസ് ഒരു സൂപ്പര്‍താരമായി മാറി. 2010 ല്‍ ബയേണ്‍ മ്യൂണിക്കിന്റെ സെന്റര്‍ മിഡ്ഫീല്‍ഡിലേക്ക് ക്രൂസ് വന്നത് രാജാവിനെ പോലെയാണ്. തുടരെ രണ്ട് ബുണ്ടസ് ലിഗ കിരീടങ്ങളും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയ ബയേണിനൊപ്പം രണ്ട് ജര്‍മന്‍ കപ്പ് നേട്ടങ്ങളിലും ക്രൂസ് തന്റെ നാമം കൊത്തിവെച്ചു. ബയേണില്‍ കളിച്ച മൂന്ന് സീസണിലും ബുണ്ടസ് ലിഗ ടീം ഓഫ് ദ സീസണില്‍ ഇടം നേടി. വിഷനും പാസിംഗും ക്രിയേറ്റിവിറ്റിയും ക്രോസിംഗും സെറ്റ് പീസ് മികവും ഒത്തുചേരുന്ന ടോണി ക്രൂസിനെ റയല്‍ മാഡ്രിഡ് 25 ദശലക്ഷം യൂറോയ്ക്കാണ് സ്വന്തമാക്കിയത്.

4

ആ പണച്ചെലവ് റയലിന് പതിന്‍മടങ്ങ് ലാഭമാണുണ്ടാക്കിക്കൊടുത്തത്. ടോണി ക്രൂസിനൊപ്പം റയല്‍ നേടിയത് പതിനാറ് ട്രോഫികളാണ്. മൂന്ന് ലാ ലിഗയും നാല് ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പടെ. 2016 മുതല്‍ 2018 വരെ തുടരെ മൂന്ന് ചാമ്പ്യന്‍സ് ലീഗുകള്‍, സിദാന്‍ പരിശീലകനായ റയല്‍ മാഡ്രിഡ് നേടിയപ്പോള്‍ മധ്യനിരയിലെ ക്യാപ്റ്റന്‍ ടോണി ക്രൂസായിരുന്നു. മൂന്ന് സീസണിലും ചാമ്പ്യന്‍സ് ലീഗിലെ മികച്ച കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ഇലവനില്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ഇടം പിടിച്ചു. 2018 ല്‍ ജര്‍മന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയിരുന്നു.

2006 ല്‍ യുവേഫ യൂറോ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡന്‍ പ്ലെയര്‍ പുരസ്‌കാരം നേടിക്കൊണ്ടാണ് ക്രൂസ് രാജ്യാന്തര ഫുട്‌ബോളില്‍ വരവറിയിച്ചത്. 2007 അണ്ടര്‍ 17 ഫിഫ ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ ഗോള്‍ നേടി ഗോള്‍ഡന്‍ ബോളും ക്രൂസ് സ്വന്തമാക്കിയിരുന്നു. 2010 ലാണ് ജര്‍മനിയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. അഞ്ച് മേജര്‍ ടൂര്‍ണമെന്റുകള്‍ കളിച്ച ടോണി ക്രൂസ് ജര്‍മനിക്കൊപ്പം 2014 ഫിഫ ലോക ചാമ്പ്യനായി.

Story first published: Sunday, June 12, 2022, 15:11 [IST]
Other articles published on Jun 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+