Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയെ വീഴ്ത്താന്‍ മെക്‌സിക്കോ... ടീമിനെ പ്രഖ്യാപിച്ചു, വെറ്ററന്‍ താരം തിരിച്ചെത്തി

മെക്‌സിക്കോ സിറ്റി: ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ അര്‍ജന്റീനയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന രണ്ടു സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള മെക്‌സിക്കോ ടീമിനെ പ്രഖ്യാപിച്ചു. ലോക ഫുട്‌ബോളിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നായ മെക്‌സിക്കോ പുത്തന്‍ ലുക്കുമായെത്തുന്ന അര്‍ജന്റീനയെ വീഴ്ത്താമെന്ന ആത്മവിശ്വാസത്തിലാണ്. നവംബര്‍ 16നാണ് മെക്‌സിക്കോയും അര്‍ജന്റീനയും തമ്മിലുള്ള ആദ്യ പോരാട്ടം. നാലു ദിവസങ്ങള്‍ക്കു ശേഷം ഇരുടീമും ഒരിക്കല്‍ക്കൂടി മുഖാമുഖം വരും.

1

വെറ്ററല്‍ ഡിഫന്‍ഡര്‍ മിഗ്വെല്‍ ലയൂനിനെ മെക്‌സിക്കന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ററഷ്യന്‍ ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ലയൂന്‍ ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്. യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന എട്ട് താരങ്ങളെ മാത്രമേ പുതിയ കോച്ച് റിക്കാര്‍ഡോ ട്യൂക്ക ഫെറേറ്റി മെക്‌സിക്കന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുള്ളൂ. ഇവരിലൊരാള്‍ കൂടിയാണ് ലയൂന്‍. വെറ്ററന്‍ ഗോള്‍കീപ്പര്‍ ജീസസ് കൊറോണയാണ് ലോകകപ്പിനു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട മറ്റൊരു സീനിയര്‍ താരം.

മെക്‌സിക്കോ ടീം

ജീസസ് കൊറോണ, ഹ്യൂഗോ ഗോണ്‍സാലസ്, ഗ്വിലെര്‍മോ ഒക്കോവ, എഡ്‌സണ്‍ അല്‍വാറസ്, ജീസസ് ആന്‍ഗ്യുലോ, ജെറാര്‍ഡോ അര്‍ട്ടെയ്ഗ, നെസ്റ്റര്‍ അറൗജോ, ഡീഗോ റെസയ്, മിഗ്വെല്‍ ലയൂന്‍, ജീസസ് ഗല്ലാര്‍ഡോ, ലൂയിസ് റോഡ്രിഗസ്, ജാവിയര്‍ ഗ്യുമെസ്, എറിക്ക് അഗ്വിറെ, വിക്ടര്‍ ഗുസ്മാന്‍, ജീസസ് ഡ്യുനാസ്, ഐസക്ക് ബ്രിസുവേല, എറിക്ക് ഗുട്ടിറെസ്, ജാവിയര്‍ അക്വിനോ, റോബര്‍ട്ടോ അല്‍വറാഡോ, മാര്‍ക്കോ ഫാബിയാന്‍, ഹിര്‍വിങ് ലൊസാനോ, ഹെന്റി മാര്‍ട്ടിന്‍, അലന്‍ പ്യുലിഡോ, എയ്ഞ്ചല്‍ സാല്‍വിഡര്‍, റൗള്‍ ജിമനെസ്.

Story first published: Friday, November 9, 2018, 10:39 [IST]
Other articles published on Nov 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+