Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസി ആരാധിക്കുന്ന സൂപ്പര്‍ പ്ലേമേക്കര്‍ കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു! കോപ അര്‍ജന്റീനയില്‍ ബൂട്ടണിയും!

ബ്യൂണസ്‌ഐറിസ്: ബൂട്ടഴിച്ച് കളം വിട്ട അര്‍ജന്റൈന്‍ മുന്‍ സൂപ്പര്‍ താരവും മെസിയുടെ ആരാധനാ പാത്രവുമായ പാബ്ലോ എയ്മര്‍ ഫുട്‌ബോള്‍ കളത്തിലേക്ക് തിരിച്ചെത്തുന്നു. തന്റെ ബാല്യകാല ക്ലബ്ബായ എസ്റ്റിയൂഡിയന്റ്‌സിലൂടെയാണ് മുപ്പത്തേഴുകാരന്റെ തിരിച്ചുവരവ്.

രണ്ട് ദശാബ്ദം മുമ്പ് കരിയര്‍ ആരംഭിച്ചു...

രണ്ട് ദശാബ്ദം മുമ്പ് കരിയര്‍ ആരംഭിച്ചു...

ഇരുപത് വര്‍ഷം മുമ്പ് എയ്മര്‍ കരിയര്‍ ആരംഭിച്ചത് ജന്മനഗരിയായ കൊര്‍ഡോബ പ്രവിശ്യയിലെ എസ്റ്റ്യൂഡന്റ്‌സിലായിരുന്നു. അവിടെ നിന്നാണ് പ്രൊഫഷണല്‍ പ്ലെയര്‍ എന്ന നിലയില്‍ എയ്മറിന്റെ വളര്‍ച്ച. റിവര്‍പ്ലേറ്റിന്റെ ഇതിഹാസ താരമായി മാറിയ എയ്മര്‍ വൈകാതെ സ്പാനിഷ് ലീഗില്‍ വലന്‍ഷ്യയുടെ പ്ലേ മേക്കറായി.

2015 ല്‍ പരുക്കേറ്റ് കളി നിര്‍ത്തുന്നു...

2015 ല്‍ പരുക്കേറ്റ് കളി നിര്‍ത്തുന്നു...

2015 ല്‍ കളിക്കളത്തോട് പരുക്ക് കാരണം വിട പറഞ്ഞിരുന്നു എയ്മര്‍. റിവര്‍പ്ലേറ്റിന് കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. എന്നാല്‍, പരുക്ക് ഭേദപ്പെട്ട് ഫിറ്റ്‌നെസ് വീണ്ടെതുത്ത എയ്മറിനോട് റിവര്‍പ്ലേറ്റ് ക്ലബ്ബിനൊപ്പം ചേരാന്‍ താത്പര്യം അറിയിക്കുകയായിരുന്നു. എന്നാല്‍, ക്ലബ്ബോ എയ്മറോ ഔദ്യോഗികമായി തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടില്ല. 99 ടീമുകള്‍ മാറ്റുരക്കുന്ന കോപ അര്‍ജന്റീന ചാമ്പ്യന്‍ഷിപ്പിനുള്ള എസ്റ്റ്യുഡിയന്റ്‌സ് സ്‌ക്വാഡില്‍ എയ്മറിന്റെ പേരും ക്ലബ്ബ് കോച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്നാണ് സൂചന ലഭിക്കുന്നത്.

 എസ്റ്റ്യുഡിയന്റ്‌സിന് എയ്മറെ വേണം..

എസ്റ്റ്യുഡിയന്റ്‌സിന് എയ്മറെ വേണം..

തങ്ങളുടെ എക്കാലത്തേയും മികച്ച താരമായ എയ്മറിനെ എന്നും ഒപ്പം വേണമെന്ന ആഗ്രഹത്താലാണ് എസ്റ്റ്യുഡിയന്റ്‌സ് ടീമില്‍ ചേര്‍ത്തിരിക്കുന്നത്. ഇതിനോട് താരംപ്രതികരിച്ചിട്ടില്ല. എയ്മറിനെ കളിക്കാരനായിട്ടല്ലെങ്കില്‍ കോച്ചിംഗ് റോളിലെങ്കിലും എസ്റ്റിയൂഡിയന്റ്‌സിന് ആവശ്യമുണ്ടെന്ന ക്ലബ്ബ് ഡയറക്ടര്‍മാര്‍ പറയുന്നു.

മെസി ഫുട്‌ബോളിനെ പ്രണയിച്ചത് എയ്മറിലൂടെ...

മെസി ഫുട്‌ബോളിനെ പ്രണയിച്ചത് എയ്മറിലൂടെ...

ലയണല്‍ മെസി പല അഭിമുഖങ്ങളിലും തന്റെ ഇഷ്ടഫുട്‌ബോളറായി പറഞ്ഞിട്ടുള്ളത് എയ്മറിനെയാണ്. എസ്റ്റ്യുഡിയന്റ്‌സ് താരത്തിന്റെ കേളീ ശൈലിയാണ് മെസിയെ ഫുട്‌ബോളിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. മനോഹരമായ പന്തടക്കമുള്ള പ്ലേ മേക്കിംഗ് ശൈലിയാണ് എയ്മറുടേത്. സ്‌പെയ്‌നില്‍ വലന്‍ഷ്യ ഉയരങ്ങളില്‍ നിന്നത് എയ്മര്‍ ഒപ്പമുള്ളപ്പോഴായിരുന്നു.

Story first published: Friday, February 3, 2017, 11:53 [IST]
Other articles published on Feb 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+