Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയെ മടുത്തോ? ദേശീയ ടീമിലേക്ക് മടങ്ങിവരണ്ടതുണ്ടോ?; സാവിയോള പറയുന്നു

ബ്യൂണസ് ഐറിസ്: റഷ്യ ലോകകപ്പിനുശേഷം ദേശീയ ടീമില്‍നിന്നും വിട്ടുനില്‍ക്കുന്ന സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തിരിച്ചുവരവ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യുവതാരങ്ങളെ അണിനിരത്തി പുതിയൊരു അര്‍ജന്റീന ടീമിനായാണ് ഇപ്പോള്‍ പരിശീലകന്‍ ലയണല്‍ സ്‌കലോനി ശ്രമിക്കുന്നത്. അടുത്തമാസം നടക്കാനിരിക്കുന്ന ബ്രസീലിനെതിരായ മത്സരത്തിലും മെസ്സി ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ താരത്തിന്റെ മടങ്ങിവരവില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്.

മെസ്സിയേക്കാള്‍ മുന്‍പേ അര്‍ജന്റീന ടീമില്‍ ശ്രദ്ധ നേടിയ താരമാണ് ജാവിയര്‍ സാവിയോള. മറഡോണയുടെ പിന്‍ഗാമിയെന്ന് പലരും സാവിയോളയെ വാഴ്ത്തിയെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ മുന്നേറാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ മെസ്സിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് സാവിയോള പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

javiersaviola

തീരുമാനമെടുക്കാന്‍ മെസ്സിയെ അനുവദിക്കൂ എന്നാണ് സാവിയോളയുടെ അഭിപ്രായം. ലോകകപ്പില്‍ അര്‍ജന്റീന പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെന്നത് ശരിതന്നെ. എന്നാല്‍, മെസ്സിയെ അതിന്റെ പേരില്‍ സമ്മര്‍ദ്ദത്തിലാക്കേണ്ടതില്ല. രാജ്യത്തിനുവേണ്ടി കളിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് സമയം നല്‍കണം. മെസ്സി മടങ്ങിവരുമെന്നാണ് തന്റെ പ്രതീക്ഷ. അങ്ങിനെയല്ലെങ്കില്‍ അത് മെസ്സിയുടെ വ്യക്തിപരമായ തീരുമാനമായി കരുതുകയാണ് നല്ലതെന്നും സാവിയോള പറഞ്ഞു.

അര്‍ജന്റീനയ്ക്ക് ലോകത്തെ പ്രമുഖ ക്ലബ്ബുകളില്‍ കളിക്കുന്ന ഒട്ടേറെ പ്രതിഭാധനരായ കളിക്കാരുണ്ട്. ശരിയായ ടീം ആയി അടുത്ത ടൂര്‍ണമെന്റുമുതല്‍ അര്‍ജന്റീനയെ കാണാനാകുമെന്നാണ് പ്രതീക്ഷ. കളിക്കാരുടെ വ്യക്തിപരമായി പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു ടീം എന്ന നിലയില്‍ ശരിയായ സ്ഥാനങ്ങളില്‍ കളിക്കാന്‍ കഴിയുന്നവരെ തെരഞ്ഞെടുക്കുമെന്ന് കരുതുന്നതായും മുന്‍ ബാഴ്‌സ താരം കൂടിയായ സാവിയോള വ്യക്തമാക്കി.

Story first published: Friday, September 28, 2018, 17:23 [IST]
Other articles published on Sep 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+