വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റയൽ മാഡ്രിഡിനു പകരം യുണൈറ്റഡിലേക്ക് ചേക്കേറു; നെയ്മറോട് ബാഴ്‌സലോണ സൂപ്പർ താരം

By Desk

അടുത്ത സീസണിലും ലോക റെക്കോർഡ് തുക ഒരിക്കൽ കൂടി തിരുത്തപ്പെടുമെന്നതിൽ സംശയം വേണ്ട.ബ്രസീലിയൻ സുപ്പർ താരം നെയ്മറിന്റെ കൂടുമാറ്റത്തിന് ശക്തി പകർന്നുകൊണ്ട് ബാഴ്‌സ സൂപ്പർ താരം ലയണൽ മെസ്സി.ലാ ലീഗയിൽ തങ്ങളുടെ ചിരവൈരികളായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതികാൾ പ്രീമിയർ ലീഗ് വമ്പന്മാരായ യുണൈറ്റഡിലേക്ക് ചേക്കേറുന്നതാകും നല്ലതെന്ന് മെസ്സി നെയ്മറോട് സൂചിപ്പിച്ചതായി പുതിയ റിപോർട്ടുകൾ.


കഴിഞ്ഞ സമ്മറിൽ കറ്റാലൻ ക്ലബ്ബിൽ നിന്ന് ലോക റെക്കോർഡ് തുകയ്ക്കാണ് ഇരുപത്തിയാറുകാരൻ നെയ്‌മർ പാരിസ് സെന്റ് ജർമനിലേക്ക് കൂടുമാറിയത്. ഈ സീസണിൽ 28 ഗോളും 13 അസിസ്റ്റുകളുമാണ് നെയ്‌മർ എല്ലാ മത്സരങ്ങളിലുമായി പി എസ് ജിക്ക് നേടിക്കൊടുത്തത്.ചാമ്പ്യൻസ് ലീഗിൽ നിന്ന് നാണക്കേടോടെ റയൽ മാഡ്രിഡിനോട് തോറ്റ് പി എസ് ജി പുറത്തായതോടെ നെയ്‌മർ ക്ലബ്ബുവിടാനുള്ള താല്പര്യത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു തുടങ്ങി.ഇപ്പോൾ നെയ്മറിന്റെ മുൻ സഹതാരമായ മെസ്സിയും കൂടി ഇക്കാര്യത്തിൽ താൽപ്പര്യം കാണിച്ചതോടെ താരം പി എസ് ജി വിടുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

neymar

ഇടക്കാല ട്രാൻസ്ഫറിൽ തന്നെ നെയ്മറെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമം തുടങ്ങിരുന്നു.എന്നാൽ റയൽ മാഡ്രിഡിനെക്കാളും നല്ല പോരാട്ടമുള്ള പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബിലേക്ക് ചേക്കേറുന്നതാകും നല്ലതെന്ന് പല ഇതിഹാസ താരങ്ങളും അഭിപ്രായപെട്ടതോടെ നെയ്മറിനായി യുണൈറ്റഡ് കൂടി രംഗത്തുവരികയായിരുന്നു.

Story first published: Tuesday, April 24, 2018, 8:46 [IST]
Other articles published on Apr 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X