Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രതിരോധത്തില്‍ അവന്‍ പുലിക്കുട്ടി; വാന്‍ഡിക്കിനെ പുകഴ്ത്തി ലയണല്‍ മെസ്സി

ബാഴ്‌സലോണ: ഇത്തവണത്തെ ബാലന്‍ദ്യോര്‍ പുരസ്‌കാരത്തിനായി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണ മെസ്സിക്ക് വെല്ലുവിളി ഉയര്‍ത്തി ലിവര്‍പൂളിന്റെ പ്രതിരോധ താരം വാന്‍ഡിക്കാണ് പട്ടികയിലുള്ളത്. ഫുട്‌ബോളിലെ പ്രമുഖ പുരസ്‌ക്കാരങ്ങളിലൊന്നായ ബാലന്‍ദ്യോര്‍ ആരിലേക്കെത്തുമെന്ന ആകാംക്ഷ നിലനില്‍ക്കെ വാന്‍ഡിക്കിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ലയണല്‍ മെസ്സി.

പ്രതിരോധത്തില്‍ വാന്‍ഡിക്കിന് പ്രത്യേക മികവുണ്ടെന്ന് അഭിപ്രായപ്പെട്ട മെസ്സി അദ്ദേഹത്തിന്റെ വേഗതയേയും ശൈലിയും മികച്ചതാണെന്നും പറഞ്ഞു. തന്റെ ഉയരക്കൂടുതലിനെ കളത്തില്‍ നന്നായി ഉപയോഗിക്കുന്ന ആളാണ് വാന്‍ഡെക്ക്. പ്രതിരോധത്തില്‍ മാത്രമല്ല ആക്രമണത്തിലും മിടുക്കനാണെന്ന് അദ്ദേഹം നേടിയ ഗോളുകള്‍ വ്യക്തമാക്കുന്നതായും മെസ്സി കൂട്ടിച്ചേര്‍ത്തു.

vandijk-messi

അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയുടെ പല മുന്നേറ്റങ്ങളും തടുത്ത് വാന്‍ഡിക്ക് കൈയടി നേടിയിരുന്നു. മാര്‍ക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസ്സിയുടെ അഭിപ്രായപ്രകടനം. അഞ്ച് തവണ ബാലന്‍ദ്യോറില്‍ മുത്തമിട്ടിട്ടുള്ള മെസ്സി ഇത്തവണ ആറാം പുരസ്‌ക്കാരത്തോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മറികടക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ഇത്തവണ യൂറോപ്പിലെ മികച്ച ഗോള്‍ നേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് മെസ്സിക്ക് ലഭിച്ചിരുന്നു. അതേ സമയം ഇത്തവണത്ത യുവേഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡ് വാന്‍ ഡിക്കിനായിരുന്നു.

Story first published: Friday, October 18, 2019, 11:09 [IST]
Other articles published on Oct 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+