Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോക്കിങ് മെസ്സി ഈസ് ബാക്ക്; അര്‍ജന്റീനയ്ക്ക് നേട്ടം, നെയ്മര്‍ മികവില്‍ ബ്രസീലിനും ജയം

ക്വിറ്റോ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇക്വഡോറിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ പരാജയപ്പെടുത്തി. ബ്രസീല്‍ സൂപ്പര്‍ താരമായ നെയ്മറും ഗബ്രിയല്‍ ജീസസുമാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്. അതേസമയം മറ്റൊരു മാച്ചില്‍ സൂപ്പര്‍ താരം ലയണ്‍ മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന വിജയം നേടി.

ഇക്വഡോറും ബ്രസീലും തമ്മിലുള്ള മാച്ചില്‍ എഴുപത്തിരണ്ടാമത്തെ മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. നെയ്മറിന്റെതായിരുന്നു ആദ്യ ഗോള്‍. പിന്നീട് 87-ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ പിറക്കുന്നത്. ഗബ്രിയേല്‍ ജീസസിന്റെ അക്കൗണ്ടിലായിരുന്നു രണ്ടാം ഗോള്‍. മാര്‍സലോ നല്‍കിയ മനേഹരമായ പാസ് ഗ്രിയേല്‍ ഗോള്‍ വലയത്തില്‍ എത്തിക്കുകയായിരുന്നു.

Messi

രണ്ടാം പകുതിയിലെ എക്‌സ്ട്രാ ടൈമിലായിരുന്നു ജീസസ് മുന്നാം ഗോള്‍ നേടിയത്. ആദ്യ പകുതി ബ്രസിലിന് അത്ര സുഖകരമായിരുന്നില്ല. ആദ്യ പുകുതി ഗോള്‍ രഹിതമാക്കാന്‍ ഇക്വഡോറിന് സാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രസീല്‍ അധിപത്യം ഏറ്റെടുക്കുകയായിരുന്നു. അതേസമയം മെസ്സി നേടിയ ഏക ഗോളിന് ഉറുഗ്വായെയാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്നുള്ള മെസ്സിയുടെ ഷോട്ട് ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതു മൂലയിലേക്ക് കയറുകയായിരുന്നു.

Brazil

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും രാജ്യത്തിനായി കളിക്കാനിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടാനും ടീമിനെ വിജയിപ്പിക്കാനും മെസ്സിക്ക് കഴിഞ്ഞു. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പൊളോ ഡയ്ബല പുറത്തായതോടെ ഉറുഗ്വായെ മറികടന്ന് അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാമതെത്തി.

Story first published: Friday, September 2, 2016, 11:20 [IST]
Other articles published on Sep 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+