Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി ഹാട്രിക്കില്‍ ബാഴ്‌സയ്ക്ക് ഗംഭീര ജയം, ജയത്തോടെ റയലും ; ആഴ്‌സണലിന് തോല്‍വി

മാഡ്രിഡ്: ലാ ലീഗ ഫുട്‌ബോളില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും വിജയവഴിയില്‍ തിരിച്ചെത്തി. ബാഴ്‌സലോണ 4-1ന് സെല്‍റ്റ വിഗോയെ തകര്‍ത്തപ്പോള്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഐബറിനെ വീഴ്ത്തിയാണ് റയലിന്റെ മുന്നേറ്റം. മറ്റു കളികളില്‍ ആല്‍വെസ് (3-0) റയല്‍ വല്ലാഡോളിഡിനേയും വലന്‍സിയ (2-0)ത്തിന് ഗ്രാനാഡയേയും തോല്‍പ്പിച്ചു. ലീഗില്‍ 12 കളികളില്‍നിന്നും 25 പോയന്റുള്ള ബാഴ്‌സയാണ് ഒന്നാം സ്ഥാനത്ത്. ഇത്രതന്നെ പോയന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

ലയണല്‍ മെസ്സിയുടെ ഹാട്രിക് ആണ് ബാഴ്‌സലോണയ്ക്ക് ഗംഭീര ജയം സാധ്യമാക്കിയത്. 23, 45+1, 48 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. സെര്‍ജിയോ ബുസ്‌ക്വേറ്റ(85) മറ്റൊരു ഗോള്‍ നേടി. ലുക്കാസ് ഒലാസ(42) സെല്‍റ്റയ്ക്കുവേണ്ടി ഒരു ഗോള്‍ മടക്കി. റയലിനുവേണ്ടി കരിം ബെന്‍സിമ(17, 29) ഇരട്ടഗോള്‍ നേടിയപ്പോള്‍ സെര്‍ജിയോ റാമോസ്(20), വാര്‍വെര്‍ദെ(61) എന്നിവരും ടീമിനായി സ്‌കോര്‍ ചെയ്തു.

lionel-messi

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ആഴ്‌സണല്‍ ഒരിക്കല്‍ക്കൂടി തോറ്റു. ലെസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ആഴ്‌സണലിന്റെ തോല്‍വി. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് മുന്‍ ചാമ്പ്യന്‍ന്മാര്‍ക്ക് നേടാനായത്. രണ്ട് തോല്‍വിയും രണ്ട് സമനിലയുമാണ് മറ്റു കളികളിലെ ഫലം. ലീഗില്‍ 11 കളികളില്‍ നിന്നും 31 പോയന്റുള്ള ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 12 കളികളില്‍ നിന്നും ലെസ്റ്ററിനും ചെല്‍സിക്കും 26 വീതം പോയന്റുണ്ട്. 11 കളികളില്‍ നിന്നും 25 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് നാലാം സ്ഥാനത്ത്. 12 കളികളില്‍നിന്നും 17 പോയന്റുള്ള ആഴ്‌സണല്‍ ആറാം സ്ഥാനത്താണുള്ളത്.

Story first published: Sunday, November 10, 2019, 11:34 [IST]
Other articles published on Nov 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+