അഞ്ച് ഗോളുകള്‍, വലന്‍ഷ്യയുടെ തട്ടകത്തില്‍ ബാഴ്‌സ ഒന്ന് ഞെട്ടി,അവസാന സെക്കന്‍ഡില്‍ മെസിയുടെ വിജയഗോള്‍
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ ബാഴ്‌സലോണ 3-2ന് വലന്‍ഷ്യയുടെ വെല്ലുവിളി അതിജീവിച്ചു. ഇഞ്ചുറി ടൈമില്‍ ലയണല്‍ മെസി നേടിയ പെനാല്‍റ്റി ഗോളാണ് വിധി നിര്‍ണയിച്ചത്. ബാഴ്‌സയുടെ ലീഡ് ഗോളും മെസിയാണ് നേടിയത്. അറുപത്തിരണ്ടാം മിനുട്ടില്‍ സുവാരസും കാറ്റലന്‍ ക്ലബ്ബിനായി ലക്ഷ്യം കണ്ടു. ഇതോടെ, ലാ ലിഗയില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടര്‍ന്നു.
ഒമ്പത് മത്സരങ്ങളില്‍ 19 പോയിന്റാണ് ബാഴ്‌സക്കുള്ളത്. മെസിയുടെ വിജയഗോളിന് പിന്നാലെ വലന്‍ഷ്യയുടെ കാണിക്കൂട്ടം ബാഴ്‌സ കളിക്കാരുടെ നേര്‍ക്ക് കുപ്പിയേറ് നടത്തി. നെയ്മറിന് ഏറ് കൊള്ളുകയും ചെയ്തു. ഇതോടെ സംഘര്‍ഷഭരിതമായി അന്തരീക്ഷം.

ഇരുപത്തിരണ്ടാം മിനുട്ടിലായിരുന്നു മെസിയുടെ ലീഡ് ഗോള്‍. ആദ്യപകുതിയില്‍ 1-0ന് സന്ദര്‍ശക ടീം ജയിച്ചു നിന്നു. എന്നാല്‍, അമ്പത്തിരണ്ടാം മിനുട്ടില്‍ എല്‍ഹാദിയിലൂടെ സമനില പിടിച്ച ഹോം ടീം നാല് മിനുട്ടിനിടെ റോഡ്രിഗോയുടെ ഗോളില്‍ മുന്നിലെത്തുകയും ചെയ്തു (2-1). ഗംഭീരമായിരുന്നു വലന്‍ഷ്യ നടത്തിയ തിരിച്ചുവരവ്. തോല്‍വി ഒഴിവാക്കാന്‍ അധ്വാനിച്ചു കളിച്ച ബാഴ്‌സ ലൂയിസ് സുവാരസിലൂടെ സമനിലയെടുത്തു (2-2). തൊണ്ണൂറ് മിനുട്ടിന് ശേഷം സുവാരസ് നേടിയെടുത്ത പെനാല്‍റ്റി വലന്‍ഷ്യന്‍ ആരാധകരെ ക്ഷുഭിതരാക്കി. കളി തീരാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെയാണ് പെനാല്‍റ്റിയുടെ രംഗപ്രവേശം. മെസിയുടെ സ്‌പോട് കിക്ക് വലന്‍ഷ്യ ഗോളി ഡിയഗോ ആല്‍വസിനെ കീഴടക്കി (3-2). ലാ ലിഗ സീസണിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഇത്.
സ്പാനിഷ് ലാ ലീഗ റിസള്‍ട്ടുകള്‍
എസ്പാനിയോള്‍ 3-3 എയ്ബര്‍
വലന്‍ഷ്യ 2-3 ബാഴ്‌സലോണ
റയല്‍ സോസിഡാഡ് 3-0 അലാവ്‌സ്
ഗ്രനഡ 0-0 സ്‌പോര്‍ട്ടിംഗ് ഗിജോണ്‍
പോയിന്റ് ടേബിള്‍ , ആദ്യ അഞ്ച് സ്ഥാനം (ക്ലബ്ബ്, മത്സരം, പോയിന്റ് ക്രമത്തില്‍)
ബാഴ്‌സലോണ എഫ് സി 9 19
അത്‌ലറ്റിക്കോ മാഡ്രിഡ് 8 18
റയല്‍ മാഡ്രിഡ് 8 18
സെവിയ്യ 8 17
വിയ്യാറയല്‍ 8 16
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications