വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അഗ്യൂറോയും മെസ്സിയുമില്ല; ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന വിയര്‍ക്കും

By Anwar Sadath

ബ്യൂണസ്‌ഐറിസ്: സൂപ്പര്‍താരം ലയണല്‍ മെസ്സിയും സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയുമില്ലാതെ അര്‍ജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കാനിറങ്ങുന്നു. പരിക്കാണ് ഇരുവരെയും വലയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിങ്ങര്‍ പസ്‌തോറയ്ക്കും പരിക്കേറ്റതിനാല്‍ മൂന്ന് മുന്‍നിര താരങ്ങളെയാണ് അര്‍ജന്റീനയ്ക്ക് നഷ്ടമാവുക.

രണ്ടുതവണ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന സപ്തംബര്‍ ഒന്നിന് ഉറുഗ്വയുമായാണ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റുമുട്ടുന്നത്. സപ്തംബര്‍ 6ന് വെനസ്വലയുമായും അര്‍ജന്റീന മത്സരിക്കുന്നുണ്ട്. രണ്ടുകളികളും അര്‍ജന്റീനയെ സംബന്ധിച്ചടത്തോളം നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ കളിക്കാരുടെ പരിക്ക് ടീമിനെ കാര്യമായി ബാധിക്കാന്‍ ഇടയുണ്ട്.

 messi

ബാഴ്‌സലോണയാണ് മെസ്സിയുടെ പരിക്കിനെക്കുറിച്ച് സൂചന നല്‍കിയത്. മെസ്സി അര്‍ജന്റീന ടീമിനൊപ്പം ചേരുമെങ്കിലും കളിച്ചേക്കില്ലെന്ന് ബാഴ്‌സ ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കുന്നു. കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ഫൈനല്‍ തോല്‍വിക്കുശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സിയുടെ തിരിച്ചുവരവ് ഇതോടെ വൈകാനാണ് സാധ്യത.

ഫ്രഞ്ച് ടീം പാരീസ് സെന്റ് ജെര്‍മെയ്ന്‍ കളിക്കാരനായ മിഡ്ഫീല്‍ഡര്‍ പസ്‌തോറെയും മാഞ്ചസ്റ്റര്‍ സിറ്റി താരമായ അഗ്യൂറോയും ക്ലബ്ബ് ഫുട്‌ബോളിനിടെയാണ് പരിക്കേറ്റത്. 10 ടീമുകള്‍ അടങ്ങിയ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന. 18 റൗണ്ട് മത്സരങ്ങളില്‍ ഇതിനകം തന്നെ 6 റൗണ്ട് കളികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നാലു ടീമകളാണ് ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുക.

Story first published: Wednesday, August 31, 2016, 7:18 [IST]
Other articles published on Aug 31, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X