Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തൊരു നാണക്കേടാണിത്, അത്‌ലറ്റിക്കോയ്‌ക്കെതിരായ തോല്‍വിയെക്കുറിച്ച് മെസ്സി

ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ തോല്‍വിയുടെ ഞെട്ടലിലാണ് ബാഴ്‌സലോണ. കളിയുടെ ഭൂരിഭാഗംസമയവും മേധാവിത്വം നേടിയിട്ടും അവസാന പത്ത് മിനിറ്റില്‍ കളി കൈവിട്ടതിന്റെ നിരാശ മെസ്സി ഉള്‍പ്പെടെയുള്ള കളിക്കാര്‍ മറച്ചുവെക്കുന്നില്ല. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ ബാഴ്‌സലോണയെ 3-1ന് തോല്‍പ്പിച്ചാണ് അത്‌ലറ്റിക്കോ ഫൈനലിലെത്തിയത്.

ഇത് നാണക്കേടാണെന്ന് മെസ്സി പറഞ്ഞു. മികച്ച കളിയാണ് തങ്ങള്‍ കാഴ്ചവെച്ചത്. കളിയുടെ നിയന്ത്രണം തങ്ങള്‍ക്കായിരുന്നു. തികഞ്ഞ മേധാവിത്വത്തോടെ ആക്രമിച്ചു കളിക്കാനും കഴിഞ്ഞു. കുട്ടികള്‍ വരുത്തുന്ന പിഴവാണ് തോല്‍വിക്കിടയാക്കിയത്. അവസാന 10 മിനിറ്റില്‍ കളി കൈവിട്ടു. ഇത്തരമൊരു തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില മത്സരങ്ങളില്‍ ഇത് സംഭവിക്കുന്നുവെന്ന് മെസ്സി വ്യക്തമാക്കി.

messi

വേദനിപ്പിക്കുന്ന തോല്‍വിയാണിത്. കാരണം, കിരീടവിജയം മാത്രമായിരുന്നു ലക്ഷ്യം. അത്‌ലറ്റിക്കോയ്‌ക്കെതിരെ നല്ലൊരു മത്സരം കാഴ്ചവെക്കാനുമായി. വരാനിരിക്കുന്ന മത്സരങ്ങളില്‍ കൂടുതല്‍ മികവോടെ കളിക്കുകയാണ് ലക്ഷ്യം. ഇത്തരം തെറ്റുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കുകയാണ് പ്രധാനം. ജയിക്കാവുന്ന ഒരു മത്സരം നഷ്ടമാക്കിയതിലൂടെ കിരീടംതന്നെ കൈവിട്ടത് നിരാശാജനകമാണെന്നും സൂപ്പര്‍താരം മത്സരശേഷം പറഞ്ഞു.

മത്സരത്തില്‍ ആദ്യം ലീഡെടുത്തത് അത്‌ലറ്റിക്കോയാണ്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ മത്സരം ആരംഭിച്ചയുടന്‍ 46-ാം മിനിറ്റില്‍ കോക്കെയിലൂടെ അത്‌ലറ്റിക്കോ മുന്നില്‍ക്കയറി. എന്നാല്‍, സൂപ്പര്‍താരം ലയണല്‍ മെസ്സി 51-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഒപ്പമെത്തിയ ബാഴ്‌സ 62-ാം മിനിറ്റില്‍ ഗ്രിസ്മാന്‍ നേടിയ ഗോളില്‍ ലീഡ് നേടുകയും ചെയ്തു. മത്സരം ബാഴ്‌സ സ്വന്തമാക്കുമെന്ന് ഉറപ്പാക്കിയ ഘട്ടത്തില്‍ 81-ാം മിനിറ്റില്‍ മൊറാട്ടയും 86-ാം മിനിറ്റില്‍ കൊറേയയും സ്‌കോര്‍ ചെയ്തതോടെ അത്‌ലറ്റിക്കോയ്‌ക്കോ ഫൈനലിലെത്തുകയായിരുന്നു.

Story first published: Friday, January 10, 2020, 17:01 [IST]
Other articles published on Jan 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+