മെസ്സിക്ക് വിലക്ക് ലഭിക്കാന്‍ കാരണം പച്ചത്തെറി!! മെസ്സിയില്ലാതെ അര്‍ജന്റീനയുടെ ജയ-പരാജയ കണക്കറിയുമോ?
ബ്യൂണസ്‌ഐറിസ്: നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് മെസിക്ക് ഫിഫ വിലക്കേര്‍പ്പെടുത്തണമെങ്കില്‍ അതിന് തക്കതായ കാരണമുണ്ടാകും. ചിലിക്കെതിരായ മത്സരത്തില്‍ ബ്രസീലുകാരനായ റഫറിയെ തെറി വിളിച്ചതാണ് മെസി ചെയ്ത അപരാദം. എന്താണ് മെസി നിലവിട്ട് പെരുമാറിയപ്പോള്‍ പറഞ്ഞ അസഭ്യം ? നിന്റെ അമ്മയേയും പെങ്ങളേയും **** ! കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മെസി പെരുമാറിയെന്ന റിപ്പോര്‍ട്ട് ആദ്യം റഫറി നല്‍കിയിരുന്നില്ല.
മത്സരശേഷം ഹസ്തദാനത്തിനും മെസി വിസമ്മതിച്ചതോടെയാണ് മെസിയുടെ പെരുമാറ്റത്തിലെ ഗുരുതര വീഴ്ചയെ കുറിച്ച് ഫിഫ അധികൃതര്‍ പരിശോധിക്കാന്‍ തുടങ്ങിയത്. ടെലിവിഷന്‍ ഫൂട്ടേജില്‍ മെസി എന്താണ് റഫറിക്ക് നേരെ കയര്‍ത്തു കൊണ്ട് പറയുന്നതെന്ന് വ്യക്തമായി. ഇതോടെയാണ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസിക്ക് വിലക്ക് വന്നത്. മെസിയില്ലാതെ ഇറങ്ങിയ ആദ്യ കളി തന്നെ അര്‍ജന്റീന തോല്‍ക്കുകയും ചെയ്തു. ബൊളിവിയ 2-0നാണ് അര്‍ജന്റീനയെ തകര്‍ത്തു വിട്ടത്.
ഉറുഗ്വെ, വെനിസ്വെല, പെറു ടീമുകള്‍ക്കെതിരെയും മെസിക്ക് പുറത്തിരിക്കേണ്ടി വരും. നിലവില്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. പ്ലേ ഓഫ് പൊസിഷനാണത്.

മെസിയില്ലാത്ത അര്‍ജന്റീന വട്ടപ്പൂജ്യം
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസിയില്ലാതെ കളിച്ചപ്പോഴൊക്കെ അര്‍ജന്റീന വിയര്‍ത്തിട്ടുണ്ട്. മെസി കളിച്ച ആറ് കളികളില്‍ അഞ്ചിലും അര്‍ജന്റീന ജയിച്ചു. ബ്രസീലിനോട് 3-0ന് തോറ്റത് മാത്രമാണ് വലിയ പരാജയം.
മെസിയില്ലാതെ അര്‍ജന്റീന കളിച്ച ആറ് യോഗ്യതാ മത്സരങ്ങളിലെ ഫലം ഇങ്ങനെയാണ് : 0-0 പരാഗ്വെ , 1-1 ബ്രസീല്‍, 1-0 കൊളംബിയ, 2-2 വെനിസ്വെല, 2-2 പെറു, 0-1 പരാഗ്വെ.
മെസിയില്ലാതെ ഏഴ് മത്സരങ്ങളില്‍ ഒരു ജയം മാത്രം. നാല് സമനില, രണ്ട് തോല്‍വി. ആറ് ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ എട്ടെണ്ണം തിരികെവാങ്ങി. മെസിയില്ലാതെ അര്‍ജന്റീനയുടെ വിജയശതമാനം 12.5 മാത്രമാണ്.

മെസിയുള്ളപ്പോള്‍ അര്‍ജന്റീന പുപ്പുലി....
ആറ് മത്സരങ്ങളില്‍ മെസി കളിച്ചു. അഞ്ചിലും ജയം. ഒരു തോല്‍വി. ഒമ്പത് ഗോളുകള്‍ സ്‌കോര്‍ ചെയ്തു. വഴങ്ങിയത് നാല് ഗോളുകള്‍ മാത്രം. ചിലിക്കെതിരെ അര്‍ജന്റീന വിയര്‍ത്തപ്പോഴും രക്ഷയായത് മെസിയുടെ പെനാല്‍റ്റി ഗോളാണ്.

ലോകകപ്പിന് അര്‍ജന്റീന ഉണ്ടാകുമോ ?
ടേബിളില്‍ 14 മത്സരങ്ങളില്‍ 22 പോയിന്റുമായി അര്‍ജന്റീന അഞ്ചാം സ്ഥാനത്ത്. നേരിട്ട് യോഗ്യത നേടണമെങ്കില്‍ ആദ്യ നാലില്‍ ഇടം പിടിക്കണം. ബ്രസീല്‍ (33) യോഗ്യത നേടിയിരിക്കുന്നു. കൊളംബിയ (24), ഉറുഗ്വെ (23), ചിലി (23) ടീമുകള്‍ ആദ്യനാലില്‍ നില്‍ക്കുന്നു. ഇരുപത് പോയിന്റോടെ ആറാം സ്ഥാനത്തുള്ള ഇക്വഡോറാകട്ടെ തിരിച്ചുവരവ് നടത്തിയാലും അര്‍ജന്റീനയുടെ ഉറക്കം നഷ്ടമാകും.

ആര് രക്ഷിക്കും അര്‍ജന്റീനയെ..
ബൊളിവിയക്കെതിരായ മത്സരശേഷം കോച്ച് ബൗസ പറഞ്ഞത് മെസിയുടെ അഭാവത്തെ കുറിച്ചായിരുന്നു. മെസിക്ക് പകരമാകാന്‍ മറ്റൊരു പ്ലെയര്‍ തന്റെ കൈയ്യിലില്ല. എന്നാല്‍ പി എസ് ജിയുടെ സൂപ്പര്‍ ഏഞ്ചല്‍ ഡി മാരിയയെ തള്ളിക്കളയാനാകില്ല. മെസിയുടെ അഭാവത്തില്‍ ഇനിയുള്ള മത്സരങ്ങളില്‍ ഡി മാരിയക്ക് കുറേക്കൂടി വലിയ ദൗത്യം ബൗസ നല്‍കിയേക്കും. ചിലിക്കെതിരെ ഡി മാരിയ നേടിക്കൊടുത്ത പെനാല്‍റ്റിയാണ് മെസി വലയിലാക്കിയത്. ഡി മാരിയ രക്ഷക്കെത്തുമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റൈന്‍ ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications