Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന തോറ്റതിന് മെസ്സിയെ പഴിച്ചിട്ട് കാര്യമില്ല, പുതിയ കോച്ചിനെക്കുറിച്ചും മറഡോണ

ബ്യൂണസ് ഐറിസ്: ലോകകപ്പ് തോല്‍വിക്ക് മാസങ്ങള്‍ക്കുശേഷം അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ പ്രതിരോധിച്ച് ഇതിഹാസതാരം ഡീഗോ മറഡോണ രംഗത്തെത്തി. എല്ലാ കാര്യത്തിനും എല്ലാവരും മെസ്സിയെ ആണ് കുറ്റം പറയുന്നതെന്ന് ഒരു അഭിമുഖത്തില്‍ മറഡോണ കുറ്റപ്പെടുത്തി. പുതിയ പരിശീലകന്‍ ലയണല്‍ സ്‌കലോനിയിലും മുന്‍ താരത്തിന് കാര്യമായ പ്രതീക്ഷയില്ല.

mardona

എന്തിനാണ് എല്ലാ കാര്യത്തിനും മെസ്സിയെ കുറ്റം പറയുന്നതെന്ന് മറഡോണ ചോദിച്ചു. അണ്ടര്‍ 15 ടീം തോറ്റാലും കുറ്റം മെസ്സിക്കാണ്. എന്തൊക്കെ സംഭവിച്ചാലും എവിടെയും പോകരുതെന്നാണ് താന്‍ മെസ്സിയോട് പറയുക. ലോക ചാമ്പ്യന്മാരായില്ലെങ്കില്‍ മെസ്സിയെ അല്ല കുറ്റം പറയേണ്ടത്. മെസ്സിയില്‍ പ്രതീക്ഷയുണ്ടായിരുന്നു എന്നത് ശരിതന്നെ. എന്നാല്‍, പ്രതീക്ഷ തെറ്റുമ്പോള്‍ കുറ്റം പറയുന്നത് ശരിയല്ല.

ഇപ്പോഴും ദേശീയ ടീം കാര്യമായൊന്നും ചെയ്യുന്നില്ല. അര്‍ജന്റീന ദേശീയ ടീമിനുണ്ടായിരുന്ന അന്തസ്സ് കളഞ്ഞുകുളിച്ചിരിക്കുകയാണ്. ഇത് തന്നെ ഏറെ വേദനിപ്പിക്കുന്നു. ഇപ്പോള്‍ അവര്‍ സ്‌കലോനിയെ പരിശീലകനാക്കിയിരിക്കുകയാണ്. സ്‌കലോനി നല്ല പയ്യനാണ്. എന്നാല്‍, ഇപ്പോഴത്തെ നിലയില്‍ ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മെസ്സിയുടെ നമ്പര്‍ 10 ഷര്‍ട്ട് മറ്റൊരാള്‍ക്ക് നല്‍കില്ലെന്ന പരിശീലകന്‍ നിലപാടിനെതിരെയും മറഡോണ തുറന്നടിച്ചു. പുതിയ താരങ്ങള്‍ വരുമ്പോള്‍ നമ്പര്‍ കൈമാറുന്നതില്‍ എന്താണ് തെറ്റെന്ന് മറഡോണ ചോദിച്ചു.

ലോകകപ്പിനുശേഷം മെസ്സി ദേശീയ ടീമിനായി കളിച്ചിട്ടില്ല. ഗ്വാട്ടിമാലയ്‌ക്കെതിരെ 3-0 എന്ന നിലയിലുള്ള ജയവും കൊളംബിയയ്‌ക്കെതിരെ സമനിലയുമാണ് പുതിയ ടീം നേടിയത്. ഒക്ടോബറില്‍ ബ്രസീലിനെതിരെ മത്സരിക്കാനിറങ്ങുമ്പോഴും മെസ്സി ടീമിലുണ്ടാകില്ല. യുവ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മികച്ച ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അര്‍ജന്റീന നടത്തിക്കൊണ്ടിരിക്കുന്നത്.

Story first published: Monday, October 1, 2018, 17:42 [IST]
Other articles published on Oct 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+