Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോണോയ്ക്കു ഗോളടിക്കാന്‍ മാത്രമേ അറിയൂ!! മെസ്സിയുടെ ആ കഴിവില്ല, ആല്‍വസ് പറയുന്നു

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ടു താരങ്ങളാണ് അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. രണ്ടു പേരെയും താരതമ്യം ചെയ്ത് ആരാണ് ഏറ്റവും ബെസ്‌റ്റെന്നു ചൂണ്ടിക്കാണിക്കുക ഏറെ കടുപ്പം തന്നെയാണ്. എന്നാല്‍ ഇവരില്‍ തന്റെ ഫേവറിറ്റ് മുന്‍ സഹതാരം കൂടിയായ മെസ്സിയാണെന്നാണ് ബ്രസീലിന്റെ മുന്‍ ഡിഫന്‍ഡര്‍ ഡാനി ആല്‍വസ് ഒരിക്കല്‍ തുറന്നു പറഞ്ഞത്. ഇതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

മെസ്സിക്കൊപ്പം ബാഴ്‌സലോണയില്‍ എട്ടു സീസണുകള്‍ കളിച്ചിട്ടുള്ള താരമാണ് ആല്‍വസ്. അതുകൊണ്ടു തന്നെ അര്‍ജന്റൈന്‍ ഇതിഹാസവുമായി വളരെ മികച്ച സൗഹൃദവും അദ്ദേഹത്തിനുണ്ട്. വിവിധ ടൂര്‍ണമെന്റുകളിലായി മെസ്സിക്കൊപ്പം 349 മല്‍സരങ്ങളിലാണ് ആല്‍വസ് പന്തു തട്ടിയത്. 48 ഗോളുകളില്‍ ഇരുവരും പങ്കാളികളാവുകയും ചെയ്തു.

DANI ALVES

മെസ്സിയാണ് ബെസ്റ്റ്

ബോലാ ഡാ വെസിനു മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഡാനി ആല്‍വസ് താരതമ്യം ചെയ്തത്. ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മെച്ചപ്പെട്ട താരം തീര്‍ച്ചയായും ലയണല്‍ മെസ്സി തന്നെയാണ്. മല്‍സരങ്ങളില്‍ ഒരു സ്വാധീനമുണ്ടാക്കുന്ന താരമാണ് മെസ്സി. പക്ഷെ ക്രിസ്റ്റ്യാനോയ്ക്കു അതിനാവില്ലെന്നതാണ് യാഥാര്‍ഥ്യം. ഗോള്‍ സ്‌കോര്‍ ചെയ്യുകയും ചില നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നതൊഴിച്ചാല്‍ അദ്ദേഹത്തിനു മറ്റൊന്നും സാധിക്കാറില്ലെന്നുമാണ് ആല്‍വസ് അഭിപ്രായപ്പെട്ടത്.

സ്വാധീന ശക്തിയുള്ളവനാണ് ലയണല്‍ മെസ്സി. അവന്‍ കളിക്കുകയും അസിസ്റ്റുകള്‍ നല്‍കുകയും ചെയ്യുന്നു. ദൈവികമായ ഒരു സമ്മാനം ലഭിച്ചു കഴിഞ്ഞ ഫുട്‌ബോളറാണ് മെസ്സി. പക്ഷെ ക്രിസ്റ്റ്യാനോ നന്നായി കഠിനാധ്വാനം ചെയ്യുന്നയാളാണ്.

ഞങ്ങള്‍ക്കിടയില്‍ കളിക്കളത്തില്‍ പല ഏറ്റുമുട്ടലുകളുമുണ്ടായിട്ടുണ്ട്. പക്ഷെ ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നു. വളരെയധികം അര്‍പ്പണബോധവും പോരാട്ടവീര്യവുമുള്ളയാളാണ് റൊണാള്‍ഡോയെന്നിം ആല്‍വസ് പറയുന്നു.

LIONEL MESSI

റൊണാള്‍ഡോയില്‍ ഞാന്‍ ആരാധിക്കാത്ത കാര്യങ്ങളുമുണ്ട്. കാരണം ഞാന്‍ ടീമിനു വേണ്ടിയാണ് കളിക്കാറുള്ളത്. എന്റെ ടീമാണ് എന്നേക്കാള്‍ പ്രധാനമെന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഗെയിമിന്റെ കൂട്ടായ വശത്തെക്കുറിച്ച് റൊണാഡോ അധികം ശ്രദ്ധിക്കാറില്ലെന്നു താന്‍ കരുതുന്നതായും ആല്‍വസ് കൂട്ടിച്ചേര്‍ത്തു.

30 തവണയാണ് കളിക്കളത്തില്‍ റോണോയുമായി അദ്ദേഹം മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ കൂടുതലും ബാഴ്‌സലോണ- റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലുമായിരുന്നു. എന്നാല്‍ നിലവില്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട റൊണാള്‍ഡോ ഇപ്പോള്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

Story first published: Tuesday, March 4, 2025, 12:51 [IST]
Other articles published on Mar 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+