Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാട്രിക്കുമായി മെസ്സിയുടെ വണ്‍മാന്‍ ഷോ... ബാഴ്‌സയില്‍ 50ാം ഹാട്രിക്ക്; 10 പോയിന്റിന്റെ ലീഡ്

മാഡ്രിഡ്: അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ വണ്‍മാന്‍ ഷോയില്‍ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം. സ്പാനിഷ് ലീഗിലെ 25ാം റൗണ്ട് മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ 4-2ന് സെവിയ്യയെ തകര്‍ക്കുകയായിരുന്നു. ഓരോ ഇടവേളകളിലും പിന്നില്‍ പോയ ബാഴ്‌സലോണ ഒരിക്കല്‍ കൂടി മെസ്സി മാജിക്കില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഹാട്രിക്കുമായാണ് ബാഴ്‌സ ക്യാപ്റ്റന്‍ കൂടിയായ മെസ്സി വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

ബാഴ്‌സ ജഴ്‌സിയില്‍ മെസ്സിയുടെ 50ാം ഹാട്രിക്ക് നേട്ടം കൂടിയാണിത്. കളിയുടെ 26, 67, 85 മിനിറ്റുകളിലാണ് മെസ്സി ബാഴ്‌സയ്ക്കു വേണ്ടി നിറയൊഴിച്ചത്. മല്‍സരത്തില്‍ ലൂയിസ് സുവാറസ് നേടിയ നാലാം ഗോളിനും വഴിയൊരു മെസ്സി ബാഴ്‌സയിലെ വണ്‍മാന്‍ ഷോയും മാജിക്കും തുടര്‍ന്നു. കളിയുടെ 22ാം മിനിറ്റില്‍ ജെസുസ് നവാസിലൂടെ സെവിയ്യ ബാഴ്‌സയ്‌ക്കെതിരേ ലീഡ് നേടി. എന്നാല്‍, 26ാം മിനിറ്റില്‍ 16 വാര അകലെനിന്നുള്ള തകര്‍പ്പന്‍ വോളി ഷോട്ടിലൂടെ മെസ്സി ബാഴ്‌സയെ ഒപ്പമെത്തിച്ചു.

messi

കളിയുടെ ആദ്യ പകുതിക്കു അവസാനിക്കാന്‍ മൂന്ന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ ഗാബ്രിയേല്‍ മെര്‍സഡോയിലൂടെ സെവിയ്യ വീണ്ടും മുന്നിലെത്തി. പക്ഷേ, രണ്ടാം മിനിറ്റില്‍ മെസ്സിയെന്ന ലോകോത്തര സൂപ്പര്‍താരത്തിന്റെ ഗോള്‍വേട്ടയില്‍ സെവ്വിയ നിലംപരിശയാവുുകയായിരുന്നു. 67, 85 മിനിറ്റുകളിലാണ് മെസ്സി സമനിലയും ലീഡും പിടിച്ച് ബാഴ്‌സ വിജയത്തിലേക്ക് ആനയിച്ചത്.

messi

ഇഞ്ചുറിടൈമില്‍ സുവാറസിന് ഗോളവസരം ഒരുക്കി മെസ്സി ബാഴ്‌സ വിജയം ഗംഭീരമാക്കി. വിജയത്തോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് അകലം 10 പോയിന്റാക്കി ഉയര്‍ത്താനും ബാഴ്‌സയ്ക്കായി. 25 മല്‍സരങ്ങളില്‍ നിന്ന് 57 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഗെറ്റാഫെ 2-1ന് റയോ വല്ലെക്കാനോയെയും അത്‌ലറ്റിക് ബില്‍ബാവോ 1-0ന് ഐബറിനെയും തോല്‍പ്പിച്ചപ്പോള്‍ അലാവസ്-സെല്‍റ്റ പോര് ഗോള്‍രഹിതമായി അവസാനിച്ചു.

Story first published: Sunday, February 24, 2019, 11:10 [IST]
Other articles published on Feb 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+