Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സയും റയലും ജയിച്ച് മുന്നേറുന്നു, ലാ ലിഗയിലെ ക്ലൈമാക്‌സ് സൂപ്പറാകും!!

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍മാഡ്രിഡിനും ബാഴ്‌സലോണക്കും ജയം. എവേ മാച്ചില്‍ ലെഗാനെസ് ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ചാണ് റയല്‍ ലീഗിലെ ഒന്നാം സ്ഥാനം ഭദ്രമാക്കിയത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. ബാഴ്‌സലോണ ഹോം മാച്ചില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെവിയ്യയെ തകര്‍ത്തു.മലാഗ, ഒസാസുന ടീമുകളും ജയിച്ചു.

പോയിന്റ് നില (ടീം, മത്സരം, പോയിന്റ് ക്രമത്തില്‍)

പോയിന്റ് നില (ടീം, മത്സരം, പോയിന്റ് ക്രമത്തില്‍)

റയല്‍ മാഡ്രിഡ് 29 71

ബാഴ്‌സലോണ 30 69

അ. മാഡ്രിഡ് 30 61

സെവിയ്യ 30 58

വിയ്യാറയല്‍ 30 51

മൊറാട്ടയുടെ ഹാട്രിക്കില്‍ റയല്‍...

മൊറാട്ടയുടെ ഹാട്രിക്കില്‍ റയല്‍...

സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ടയുടെ ഹാട്രിക്കാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗാരെത് ബെയ്‌ലും ഇല്ലാതെ ഇറങ്ങിയ റയല്‍മാഡ്രിഡിനെ രക്ഷിച്ചത്. ലെഗാനെസ് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 3-0ന് മുന്നിലെത്തിയ റയലിനെതിരെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ലെഗാനെസ് മുന്നറിയിപ്പ് നല്‍കി. ഹാമിഷ് റോഡ്രിഗസ് പതിനഞ്ചാം മിനുട്ടില്‍ റയലിനെ മുന്നിലെത്തിച്ചു. മൊറാട്ട പതിനെട്ടാം മിനുട്ടിലും ഇരുപത്തിമൂന്നാം മിനുട്ടിലും റയലിനെ ഉയര്‍ത്തി. മുപ്പത്തിരണ്ടാം മിനുട്ടില്‍ ഗബ്രിയേല്‍ പിറെസും മുപ്പത്തിനാലാം മിനുട്ടില്‍ നെവെസും ലെഗാനെസിനായി സ്‌കോര്‍ ചെയ്തു. രണ്ട് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ ! രണ്ടാം പകുതിയില്‍ നാല്‍പ്പത്തെട്ടാം മിനുട്ടില്‍ മൊറാട്ട ഹാട്രിക്ക് നേടിയതോടെ റയല്‍ ജയം ഉറപ്പിച്ചു.

മെസിക്ക് ഡബിള്‍...

മെസിക്ക് ഡബിള്‍...

ലീഗില്‍ നാലാം സ്ഥാനക്കാരായ സെവിയ്യക്കെതിരെ ബാഴ്‌സ ആദ്യ പകുതിയില്‍ തന്നെ ജയിച്ചിരുന്നു. ലൂയിസ് സുവാരസ് (25) തുടങ്ങി വെച്ച ഗോളടി മെസിയുടെ ഡബിളി (28, 33) ല്‍ പൂര്‍ത്തിയായി. തൊണ്ണൂറാം മിനുട്ടില്‍ സെവിയ്യ പത്ത് പേരായി ചുരുങ്ങി. വിടോലോക്ക് ചുവപ്പ് കാര്‍ഡ് കാണുകയായിരുന്നു. നെയ്മറിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് രണ്ടാം മഞ്ഞ കണ്ട് വിടോലോ പുറത്തായത്.

ഗോള്‍ നില...

ഗോള്‍ നില...

ബാഴ്‌സലോണ 3-0 സെവിയ്യ

ലെഗാനെസ് 2-4 റയല്‍ മാഡ്രിഡ്

അലാവ്‌സ് 0-1 ഒസാസുന

ഡിപ്പോര്‍ട്ടീവോ 0-0 ഗ്രനഡ

സ്‌പോര്‍ട്ടിംഗ് ഗിയോണ്‍ 0-1 മലാഗ

Story first published: Thursday, April 6, 2017, 13:16 [IST]
Other articles published on Apr 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+