Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാലണ്‍ ഡിയോര്‍: റോണോയും മെസ്സിയും ടോപ്പ് ത്രീയില്‍ പോലുമില്ല!! വോട്ടിങ് ഇങ്ങനെ... ലിസ്റ്റ് ലീക്കായി

പാരീസ്: കാല്‍പന്തുകളിയിലെ പരമോന്നത പുരസ്‌കാരമായ ബാലണ്‍ ഡിയോര്‍ ജേതാവിനെ അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കെ ഫുട്‌ബോള്‍ ലോകം ആകാംക്ഷയിലാണ്. ഫിഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര കൈക്കലാക്കിയ ക്രൊയേഷ്യന്‍ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച് തന്നെയാണ് ബാലണ്‍ ഡിയോറിനും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഫിഫയുടെ പുരസ്‌കാരം കൂടാതെ യുവേഫയുടെ പ്ലെയര്‍ ഓഫ് ദി ഇയറായും മോഡ്രിച്ച് തിരഞ്ഞെടുക്കെപ്പെട്ടിരുന്നു.

ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ സമ്മാനിക്കുന്ന ബാലണ്‍ ഡിയോര്‍ ജേതാവിനെ കോച്ചുമാരും ക്യാപ്റ്റന്‍മാരും മാധ്യമപ്രവര്‍ത്തകരുമാണ് വോട്ടിങിലൂടെ വിജയിയെ തീരുമാനിക്കുന്നത്. വോട്ടിങ് പുരോഗമിക്കവെ ബാലണ്‍ ഡിയോര്‍ സാധ്യത ലിസ്റ്റ് പുറത്തായെന്നാണ് പുതിയ റിപ്പോര്‍ട്ട്.

റൊണാള്‍ഡോയും മെസ്സിയുമില്ല

റൊണാള്‍ഡോയും മെസ്സിയുമില്ല

വോട്ടിങിന്റെ പാതിഘട്ടം പൂര്‍ത്തിയായപ്പോള്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ തവണത്തെ ജേതാവായ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മുന്‍ ചാംപ്യനായ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയും ടോപ്പ് ത്രീയില്‍പ്പോലും ഇടം പിടിച്ചിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ 10 വര്‍ഷമായി ബാലണ്‍ ഡിയോറില്‍ മെസ്സി- റോണോ ആധിപത്യമാണ് കണ്ടത്. ഇരുവരും അഞ്ചു തവണ വീതം അവാര്‍ഡ് പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ഇരുവര്‍ക്കും പുരസ്‌കാരം ലഭിക്കില്ലെന്ന് ഉറപ്പായി.

ടോപ്പ് ത്രീയിലുള്ളത്

ടോപ്പ് ത്രീയിലുള്ളത്

ബാലണ്‍ ഡിയോര്‍ ഫേവറിറ്റായ ലൂക്കാ മോഡ്രിച്ച് കണക്കുകൂട്ടലുകള്‍ തെറ്റിക്കാതെ ആദ്യ മൂന്നില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഫ്രഞ്ച് ഡിഫന്‍ഡറും റയല്‍ മാഡ്രിഡ് താരവുമായ റാഫേല്‍ വറാന്‍ രണ്ടാംസ്ഥാനത്തുണ്ടെന്നതാണ് കൗതുകകരമായ കാര്യം. ഫ്രഞ്ച് കൗമാര സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെയാണ് മൂന്നാംസ്ഥാനത്ത്.
റഷ്യന്‍ ലോകകപ്പിലെ എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരം എംബാപ്പെയ്ക്കായിരുന്നു. ഈ സീസണില്‍ പിഎസ്ജിക്കായി തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ ടൂര്‍ണമെന്റുകളിലായി 13 ഗോളുകള്‍ എംബാപ്പെ നേടിക്കഴിഞ്ഞു.

 സാധ്യതാ ലിസ്റ്റില്‍ 30 പേര്‍

സാധ്യതാ ലിസ്റ്റില്‍ 30 പേര്‍

ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനുള്ള അംഗ സാധ്യതാ ലിസ്റ്റ് നേരത്തേ പുറത്തുവിട്ടിരുന്നു. ഈ 30 പേരില്‍ നിന്നാണ് ജേതാവിനെ ഡിസംബറില്‍ പ്രഖ്യാപിക്കുന്നത്. റൊണാള്‍ഡോ, മെസ്സി എന്നിവരെക്കൂടാതെ സെര്‍ജിയോ അഗ്വേറേ, ഗരെത് ബേല്‍, കെവിന്‍ ഡിബ്രുയ്ന്‍, ഇവാന്‍ റാക്കിറ്റിച്ച്, റോബര്‍ട്ടോ ഫിര്‍മിനോ, മുഹമ്മദ് സലാ, അന്റോണിയോ ഗ്രീസ്മാന്‍, തിബോട്ട് കോട്വ, ഈഡന്‍ ഹസാര്‍ഡ്, നെയ്മര്‍, പോള്‍ പോഗ്ബ, ലൂയിസ് സുവാരസ്, ഹാരി കെയ്ന്‍ എന്നിവരടക്കം നിലവില്‍ ലോക ഫുട്‌ബോളിലെ മികച്ച കളിക്കാരെല്ലാം സാധ്യതാ ലിസ്റ്റിലുണ്ട്.

Story first published: Monday, November 12, 2018, 15:08 [IST]
Other articles published on Nov 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+