For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നെയ്മറുടെ ബാഴ്‌സയേക്കാള്‍ കരുത്ത് പൗളിഞ്ഞോയുടെ ബാഴ്‌സക്കോ, സീസണിലെ കുതിപ്പ് സൂചിപ്പിക്കുന്നതെന്താണ് ?

നെയ്മറുടെ ബാഴ്‌സയേക്കാള്‍ കരുത്ത് പൗളിഞ്ഞോയുടെ ബാഴ്‌സക്കോ, സീസണിലെ കുതിപ്പ് സൂചിപ്പിക്കുന്നതെന്താണ് ?

By കാശ്വിന്‍

ബാഴ്‌സലോണ: നെയ്മര്‍ കൂടുമാറിയത് ബാഴ്‌സലോണക്ക് ക്ഷീണമാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. മെസിക്ക് കൂട്ടായി മറ്റൊരു ബ്രസീലിയന്‍ എത്തിയതോടെ ബാഴ്‌സലോണ കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നു. മിഡ്ഫീല്‍ഡര്‍ പൗളിഞ്ഞോയുടെ സാന്നിധ്യമാണ് മെസിക്ക് കൂടുതല്‍ മികവിലേക്കുയരാന്‍ സഹായകമാകുന്നത്. ഇതോടെ, ഏണസ്‌റ്റോ വെല്‍വെര്‍ഡെ എന്ന പരിശീലകന്റെ രണ്ട് സുപ്രധാന ദ്വന്ദങ്ങളായി മെസി-പൗളിഞ്ഞോ മാറുന്നു.

poulinho

സ്പാനിഷ് ലാ ലിഗ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച് ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. എയ്ബറിനെതിരെ കഴിഞ്ഞ മത്സരത്തില്‍ മെസി ഹാട്രിക്ക് നേടി. ബാഴ്‌സ ജയിച്ചത് 6-1നും.

ബാഴ്‌സയുടെ തട്ടകമായ നൗകാംപില്‍ മെസി മുന്നൂറ് ഗോളുകള്‍ എന്ന റെക്കോര്‍ഡിലെത്തുകയും ചെയ്തു.

സീസണില്‍ മികച്ച തുടക്കം ലഭിച്ചതിന് ബാഴ്‌സ കോച്ച് ഏണസ്‌റ്റോ വെല്‍വെര്‍ഡെ മാര്‍ക്ക് നല്‍കുന്നത് പൗളിഞ്ഞോക്കാണ്. ടീമിന്റെ ആവശ്യമറിഞ്ഞ് കളിക്കുന്ന മിഡ്ഫീല്‍ഡറെയാണ് പൗളിഞ്ഞോയിലൂടെ ടീമിന് ലഭിച്ചതെന്ന് വെല്‍വെര്‍ഡെ പ്രശംസിച്ചു.

messi500

ചൈനീസ് ക്ലബ്ബ് ഗ്വാംഗ്ഷു എവര്‍ഗ്രാന്‍ഡെയില്‍ നിന്ന് നാല്‍പത് ദശലക്ഷം യൂറോയ്ക്ക് ബാഴ്‌സയിലെത്തിയ താരമാണ് പൗളിഞ്ഞോ. ഈ ട്രാന്‍സ്ഫറിനെ പലരും വിമര്‍ശിച്ചിരുന്നു. ബാഴ്‌സക്ക് പറ്റിയ അബദ്ധമെന്നായിരുന്നു ചില കുറ്റപ്പെടുത്തലുകള്‍. എന്നാല്‍, ഗെറ്റഫെക്കെതിരെ നേടിയ ഗോളോടെ പൗളിഞ്ഞോ വരവറിയിച്ചു. തുടരെ രണ്ട് മത്സരങ്ങളില്‍ ബാഴ്‌സക്കായി സ്‌കോര്‍ ചെയ്ത പൗളിഞ്ഞോ മെസിക്ക് നല്‍കുന്ന പിന്തുണ വലുതാണ്.

വലിയ വില കൊടുത്ത് ടീമിലെത്തിച്ച ഡെംബെലെ പരുക്കേറ്റ് പുറത്തായതും സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് പരുക്ക് കാരണം വിശ്രമത്തിലായതും മറ്റൊരു താരത്തിന് കളമൊരുക്കി - ഡെനിസ് സുവാരസ്. മെസിക്കും പൊളിഞ്ഞോക്കുമൊപ്പം ഡെനിസും സ്‌കോറിംഗ് ഷീറ്റുകളില്‍ പേര്‍ ചേര്‍ത്തിക്കഴിഞ്ഞു.

Story first published: Friday, September 22, 2017, 9:04 [IST]
Other articles published on Sep 22, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+