Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീനയില്‍ സംപോളി യുഗം ആരംഭിച്ചു

മെല്‍ബണ്‍: അര്‍ജന്റീനയിലെ സംപോളി യുഗത്തിന് വിജയത്തുടക്കം. അതുപോലെ ബ്രസീലില്‍ ടിറ്റെയുടെ ജൈത്രയാത്രക്ക് അന്ത്യവും ! അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ ബ്രസീലിനെ ആദ്യപകുതിയില്‍ നേടിയ ഏക ഗോളിനാണ് അര്‍ജന്റീന കീഴടക്കിയത്. നാല്‍പ്പത്തഞ്ചാം മിനുട്ടില്‍ ഗബ്രിയേല്‍ ഇവാന്‍ മെര്‍സാഡോയാണ് ഗോള്‍ നേടിയത്. ദുംഗയില്‍ നിന്ന് പരിശീലക സ്ഥാനം ഏറ്റെടുത്ത ടിറ്റെ ഇതുവരെ ബ്രസീലിനെ തോല്‍ക്കാതെ കൊണ്ടു പോയി. തുടരെ ഒമ്പത് മത്സരങ്ങളില്‍ ബ്രസീല്‍ ജയിച്ചത് വലിയ സംഭവമായി.

ടിറ്റെയുടെ ബ്രസീല്‍ കുതിച്ചപ്പോള്‍ ബൗസയുടെ അര്‍ജന്റീന കിതയ്ക്കുകയായിരുന്നു. ഒടുവില്‍ ബൗസയെ പുറത്താക്കി സംപോളിയെ കൊണ്ടു വന്നത്തോള്‍ എല്ലാം ശരിയാകുമെന്ന ശുഭസൂചന ലഭിച്ചിരിക്കുന്നു. അറ്റാക്കിംഗ് ഫുട്‌ബോളാണ് സംപോളിയുടെ രക്തത്തിലുള്ളത്. ചിലിയെ പരിശീലിപ്പിച്ചപ്പോഴും സെവിയ്യയെ പരിശീലിപ്പിച്ചപ്പോഴും ആക്രമണഫുട്‌ബോളിന്റെ രസച്ചരടിലായിരുന്നു സംപോളി ടീമിനെ മുന്നോട്ട് നയിച്ചത്. തന്റെ ആദ്യ അര്‍ജന്റീന അനുഭവം മോശമാകാതിരിക്കാന്‍ മികച്ച അറ്റാക്കിംഗ് ലൈനപ്പിനെ കളത്തിലിറക്കി. ലയണല്‍ മെസി, ഗോണ്‍സാലോ ഹിഗ്വെയിന്‍, പോളോ ഡിബാല, ഏഞ്ചല്‍ ഡി മാരിയ എന്നിവര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പിനെ സമ്പന്നമാക്കി.

jorge-sampaoli

ബ്രസീലിയന്‍ നിരയില്‍ ടിറ്റെ കരുതിയത് പ്രീമിയര്‍ ലീഗ് അറ്റാക്കിംഗ് ത്രയങ്ങളെ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസ്, ചെല്‍സിയുടെ വില്യന്‍, ലിവര്‍പൂളിന്റെ ഫിലിപ് കോട്ടീഞ്ഞോ. ഡി മാരിയയുടെ ക്രോസ് ബോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ ഓടമെന്‍ഡി ഹെഡ് ചെയ്തു. ഇത് പോസ്റ്റില്‍ തട്ടിത്തെറിച്ചത് മെര്‍സാഡോ വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു.

ആദ്യപകുതിയില്‍ അര്‍ജന്റീനയാണ് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തിയത്. ഡി മാരിയയുടെ കാല്‍ഡസന്‍ ഷോട്ടുകള്‍ ബ്രസീലിയന്‍ ഗോള്‍ മുഖത്ത് അപകടം വിതച്ചു. രണ്ടാം പകുതിയില്‍ ഗോണ്‍സാലോ ഹിഗ്വെയിന് പകരം കാര്‍ലോസ് ജോക്വിന്‍ കോറിയയെ സംപോളി കളത്തിലിറക്കി.

ബ്രസീല്‍ സമനില ഗോളിനായി ഇരമ്പിക്കളിക്കാന്‍ തുടങ്ങി. ജീസസാണ് ആദ്യം അര്‍ജന്റൈന്‍ ഗോള്‍ മുഖം ലക്ഷ്യം വെച്ച് ഷോട്ട് തൊടുത്തത്. ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോ ഒറ്റക്കൈ കൊണ്ട് പറന്ന് തട്ടി. മത്സരം ഒരു മണിക്കൂറിലെത്തിയപ്പോള്‍ ജീസസിന്റെ മറ്റൊരു ഗോള്‍ ശ്രമം അര്‍ജന്റീനയെ ഞെട്ടിപ്പിച്ചു. ഫെര്‍നാണ്ടീഞ്ഞോയുടെ ത്രൂപാസ് സ്വീകരിച്ച് ജീസസ് ഗോളി റൊമേറോയെ കീഴടക്കിയെങ്കിലും പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചു.

ഇതിന് ശേഷം പ്രതിരോധം ശക്തിപ്പെടുത്തി ജോര്‍ജ് സംപോളി തന്റെ ആദ്യ അര്‍ജന്റൈന്‍ മത്സരം വിജയകരമാക്കി.

Story first published: Saturday, June 10, 2017, 8:19 [IST]
Other articles published on Jun 10, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+