മെഹ്ത്താബ് ഹുസെയ്ന്‍ ഫുട്‌ബോള്‍ കരിയറിനോട് വിടപറയുന്നു
കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മെഹ്ത്താബ് ഹുസെയ്ന്‍ ഫുട്‌ബോള്‍ കളി മതിയാക്കുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗോട് (സിഎഫ്എല്‍) കൂടി ഫുട്‌ബോള്‍ കരിയറില്‍ നിന്ന് പൂര്‍ണ്ണമായി വിടപറയുമെന്ന് താരം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മെഹ്ത്താബ് ഫുട്‌ബോള്‍ കളി മതിയാക്കുന്നതായി അറിയിച്ചത്.
നിലവില്‍ ഗ്ലാമര്‍ ക്ലബ്ബായ മോഹന്‍ ബഗാന്റെ താരമാണ് 32 കാരനായ ഹുസെയ്ന്‍. 2015ലാണ് അന്താരാഷ്ട്ര ഫുട്‌ബോളിനോട് മെഹ്ത്താബ് വിടപറഞ്ഞത്. ഇന്ത്യക്കു വേണ്ടി 29 മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ താരം രണ്ട് ഗോളുകളും നേടിയിട്ടുണ്ട്.

ഐഎസ്എല്‍ ക്ലബ്ബായ ജംഷദ്പൂരില്‍ നിന്ന് ഈ സീസണിലാണ് മെഹ്ത്താബ് ബഗാനിലെത്തിയത്. ഈസ്റ്റ് ബംഗാളിനു വേണ്ടി 232 മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ താരം കൂടിയാണ് മെഹ്ത്താബ്. 24 ഗോളുകളും ഈസ്റ്റ് ബംഗാളിനു വേണ്ടി സ്‌കോര്‍ ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications