For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് ഫുട്‌ബോള്‍ ഇവരുടെ അവസാന അങ്കം, ശേഷം ബൂട്ടഴിക്കുക ആരൊക്കെ? അറിയാം

ലോകകപ്പ് ഫുട്‌ബോളിനായുള്ള പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം ഉണര്‍ന്നു കഴിഞ്ഞു. പടയൊരുക്കി വരുന്ന ലോകകപ്പില്‍ മുത്തമിട്ട് വിശ്വ വിജയികളാവാന്‍ കാത്തിരിക്കുകയാണ് കൊമ്പന്മാരെല്ലാം. അവസാന ലോകകപ്പില്‍ തോല്‍വിയോടെ തുടങ്ങി കപ്പുമായി മടങ്ങിയ ലയണല്‍ മെസിയുടെ അര്‍ജന്റീന വീണ്ടുമൊരു കപ്പ് നേടുമോ അതോ സാംബ താളത്തില്‍ ബ്രസീലിന്റെ വമ്പനൊരു തിരിച്ചുവരവ് ഉണ്ടാവുമോ എന്നെല്ലാം കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.

ഇത്തവണ സ്പാനിഷ് നിര യുവത്വത്തിന്റെ തുടിപ്പിലാണെത്തുന്നത്. എന്തായാലും വരുന്ന ഫുട്‌ബോള്‍ ലോകകപ്പ് നേട്ടം ആര്‍ക്കും എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. വാശിയേറിയ പോരാട്ടങ്ങള്‍ തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ വരുന്ന ലോകകപ്പ് മറ്റൊരു തരത്തില്‍ക്കൂടി ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്ന് ആരാധകര്‍ നെഞ്ചേറ്റുന്ന പല സൂപ്പര്‍ താരങ്ങളും വരുന്ന ലോകകപ്പിന് ശേഷം പടിയിറങ്ങാന്‍ ഒരുങ്ങുകയാണ്. ഇത്തരത്തില്‍ ലോകകപ്പിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ലൂയിസ് സുവാരസ്

ഉറുഗ്വേ സൂപ്പര്‍ സ്‌ട്രൈക്കര്‍മാരിലൊരാളാണ് ലൂയിസ് സുവാരസ്. വരുന്ന ലോകകപ്പിലും സുവാരസ് ഉറുഗ്വേ ടീമില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. സുവാരസിന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇനി വരാനിരിക്കുന്നത്. 38കാരനായ താരം ഇപ്പോള്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ ഭാഗമാണ്. ലയണല്‍ മെസിയുടെ സഹതാരമാണ് അദ്ദേഹം. എന്തായാലും അവസാന ലോകകപ്പ് കളിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സുവാരസിന് സാധിക്കുമെന്ന് തന്നെ പറയാം.

റോബര്‍ട്ട് ലെവന്‍ഡോസ്‌കി

പോളണ്ട സൂപ്പര്‍ താരമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. 36കാരനായ താരം നിലവില്‍ ബാഴ്‌സലോണക്കൊപ്പം മിന്നും ഫോമില്‍ കളിക്കുന്നുണ്ട്. അടുത്ത ലോകകപ്പില്‍ പോളണ്ടിനൊപ്പം കളിച്ച് ലെവന്‍ഡോസ്‌കി വിരമിക്കാനാണ് സാധ്യത. ബയേണ്‍ മ്യൂണിക്കിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയ ലെവന്‍ഡോസ്‌കി ബാഴ്‌സലോണയിലേക്കെത്തിയ ശേഷവും മിന്നും പ്രകടനം നടത്തുന്നുണ്ട്.

cristiano ronaldo

നെയ്മര്‍

അടുത്ത ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്മറുമുണ്ടാവുമെന്നുറപ്പാണ്. അതിന്റെ ഭാഗമായുള്ള നീക്കങ്ങളാണ് നെയ്മര്‍ ഇപ്പോള്‍ നടത്തുന്നത്. സാന്റോസിനായി കളിക്കുന്ന നെയ്മര്‍ അടുത്ത ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ്. ഏറെ നാളുകളായി പരിക്കിന്റെ പിടിയിലായിരുന്നു നെയ്മര്‍. എന്നാല്‍ ഇപ്പോള്‍ പഴയ ഫിറ്റ്‌നസിലേക്കെത്താന്‍ നെയ്മര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇനി പരിക്ക് ബാധിക്കാതിരുന്നാല്‍ നെയ്മര്‍ അടുത്ത ലലോകകപ്പിനുണ്ടാവും. ഈ ലോകകപ്പോടെ നെയ്മര്‍ വിരമിക്കുമെന്നുറപ്പാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പോര്‍ച്ചുഗലിനൊപ്പം അവസാന ലോകകപ്പിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തയ്യാറെടുക്കുകയാണ്. നിലവില്‍ സൗദി ക്ലബ്ബിനൊപ്പമാണ് റൊണാള്‍ഡോ. മികച്ച ഫിറ്റ്‌നസ് നിലവാരം കാത്തുസൂക്ഷിക്കുന്ന റൊണാള്‍ഡോ അടുത്ത ലോകകപ്പ് മുന്നില്‍ക്കണ്ടാണ് നീക്കം നടത്തുന്നത്. പ്രായം 40 പിന്നിട്ട റൊണാള്‍ഡോയുടെ ഫിറ്റ്‌നസ് മികച്ചതാണെങ്കിലും ഫോം പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ അടുത്ത ലോകകപ്പിന് ശേഷം മുന്നോട്ട് പോവുക റൊണാള്‍ഡോക്ക് പ്രയാസമായിരിക്കുമെന്നുറപ്പാണ്.

ലയണല്‍ മെസി

അര്‍ജന്റീനയെ ഒരിക്കല്‍ക്കൂടി കിരീടത്തിലേക്കെത്തിക്കാന്‍ ലയണല്‍ മെസിക്ക് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വരുന്ന ലോകകപ്പോടെ മെസി വിരമിക്കാനാണ് സാധ്യത. ഇത്തവണയും അര്‍ജന്റീനക്ക് മികച്ച താരനിരയുണ്ട്. ഏഞ്ചല്‍ ഡി മരിയ വിരമിച്ചെങ്കിലും മെസിയോടൊപ്പം ഇത്തവണയും മികച്ച യുവനിരയുണ്ട്. വീണ്ടുമൊരു ലോകകപ്പ് കിരീടം നേടി പടിയിറങ്ങാന്‍ മെസിക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.

Story first published: Monday, March 10, 2025, 14:50 [IST]
Other articles published on Mar 10, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+