Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലിന്റെ യുവ ഹീറോകളില്‍ ഏറ്റവും കിടിലന്‍ ആര്? തിരഞ്ഞെടുത്ത് അന്റോണിയോ ഗ്രിസ്മാന്‍

സ്പാനിഷ് ലീഗിലെ കരുത്തരുടെ നിരയാണ് റയല്‍ മാഡ്രിഡ്. നിരവധി സൂപ്പര്‍ താരങ്ങള്‍ കളിച്ചിട്ടുള്ള റയല്‍ മാഡ്രിഡ് ഇപ്പോഴും ശക്തമായ താരങ്ങളുടെ നിരയാണ്. ഇത്തവണയും ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രകടനത്തോടെ കസറാന്‍ ടീമിന് സാധിക്കുന്നുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം ഇപ്പോള്‍ ചില സൂപ്പര്‍ താരങ്ങളെ ടീമിലേക്ക് എത്തിക്കാന്‍ റയലിന് സാധിച്ചിട്ടുണ്ട്. കെയ്‌ലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരെല്ലാം നിലവിലെ ടീമിലെ സൂപ്പര്‍ താരങ്ങളാണ്.

ഇപ്പോഴിതാ റയല്‍ മാഡ്രിഡിലെ ഏറ്റവും മികച്ച താരം ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് അത്‌ലറ്റികോ മാഡ്രിഡിലെ ഫ്രഞ്ച് താരമായ അന്റോണിയോ ഗ്രിസ്മാന്‍. 'ഇത് വളരെ ബുദ്ധിമുട്ടുള്ള ചോദ്യമാണ്. എംബാപ്പെ എന്റെ സഹതാരമാണ്. അവനോടൊപ്പം നിരവധി മത്സരങ്ങള്‍ കളിക്കുകയും സമയം ചിലവിടുകയും ചെയ്തിട്ടുണ്ട്. ലോകകപ്പില്‍ ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. വിനീഷ്യസ് വളരെ ആക്രമണോത്സകതയുള്ള താരമാണ്. വേഗത്തില്‍ നമ്മളെ ട്രിബിള്‍ ചെയ്ത് അവന്‍ കടന്ന് പോകും.

കളത്തില്‍ നേരിടാന്‍ വളരെ പ്രയാസമുള്ള താരമാണ് വിനീഷ്യസ്. അപകടകാരിയായ താരമാണവന്‍. അതുകൊണ്ടുതന്നെ അവനെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ റോഡ്രിഗോയുടെ മറ്റൊരു തരത്തിലുള്ള ഇഷ്ടമാണുള്ളത്. കാരണം ബുദ്ധിമാനായ താരമാണവന്‍. വളരെ ശാന്തനാണവന്‍. ഏത് പൊസിഷനില്‍ കളിച്ചാലും മികവ് കാട്ടാന്‍ അവന് സാധിക്കുന്നു. 100% പ്രകടനം കളത്തില്‍ കാഴ്ചവെക്കുന്നവനാണ് റോഡ്രിഗോ. അതുകൊണ്ടുതന്നെ അവനോട് പ്രത്യേക ഇഷ്ടമുണ്ട്' ഗ്രിസ്മാന്‍ പറഞ്ഞു.

kylian mbappe

മുന്‍ റയല്‍ മാഡ്രിഡ് താരവും ഫ്രഞ്ച് സ്‌ട്രൈക്കറുമായ കരിം ബെന്‍സേമയും എംബാപ്പെയെക്കുറിച്ചും വിനീഷ്യസിനെക്കുറിച്ചും തന്റെ വിലയിരുത്തല്‍ നടത്തി. വിനീഷ്യസ് ജൂനിയറിന്റെ പ്രകടനത്തിന്റെ വലിയ ആരാധകനാണ് താനെന്നാണ് ബെന്‍സേമ പറയുന്നത്. അവന്റെ മികച്ച പ്രകടനങ്ങള്‍ കാണുമ്പോള്‍ സന്ദേശം അയക്കാറുണ്ട്. എന്നാല്‍ ബാലന്‍ദ്യോര്‍ നേടിയപ്പോള്‍ അഭിനന്ദിക്കാന്‍ സാധിച്ചില്ലെന്നും ബെന്‍സേമ പറഞ്ഞു. ഇതില്‍ വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംബാപ്പെ പ്രതിഭാശാലിയായ താരമാണെന്നും അവനെ ചെറുപ്പം മുതല്‍ അറിയാമെന്നും വലിയ ഭാവിയുണ്ടെന്നും ബെന്‍സേമ പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്. ആദ്യ പാദത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ 2-1ന് തോല്‍പ്പിക്കാന്‍ റയലിന് സാധിച്ചിട്ടുണ്ട്. ഇത്തവണയും ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാന്‍ റയല്‍ മാഡ്രിഡിന് സാധിക്കുമോയെന്നത് കണ്ടറിയാം. എന്തായാലും നിലവിലെ റയലിന്റെ ടീം കരുത്ത് അതി ശക്തമാണെന്ന് തന്നെ പറയാം. ഈ താരങ്ങളെ ദീര്‍ഘകാലത്തേക്ക് ടീമില്‍ നിലനിര്‍ത്താന്‍ റയലിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Thursday, March 6, 2025, 14:40 [IST]
Other articles published on Mar 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+