Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംബാപ്പെയോ, സലായോ; ഈ വര്‍ഷം ബാലണ്‍ ഡിയോര്‍ ആര്‍ക്ക്? പ്രവചിച്ച് ഫെര്‍ഡിനാന്റ്

ലോക ഫുട്‌ബോളില്‍ ഈ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ആരാവും സ്വന്തമാക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ഡിഫന്‍ഡര്‍ റിയോ ഫെര്‍ഡിനാന്റ്. നിലവില്‍ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവരാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ഈജിപ്ഷ്യന്‍ ഗോള്‍മെഷീന്‍ മുഹമ്മദ് സലായും. അതുകൊണ്ടു തന്നെ ബാലണ്‍ ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ രണ്ടു പേരും തീര്‍ച്ചയായും ഇടം പിടിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ലിവര്‍പൂളിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കാണ് സലാ വഹിക്കുന്നത്. 28 മല്‍സരങ്ങളില്‍ നിന്നും 67 പോയിന്റുമായി റെഡ്‌സ് ഇപ്പോള്‍ തലപ്പത്തു നില്‍ക്കുകയാണ്. വിവിധ ടൂര്‍ണമെന്റുകളിലായി ലിവര്‍പൂളിനു വേണ്ടി 39 മല്‍സരങ്ങളിലാണ് സലാ കളിച്ചത്. 30 ഗോളുകള്‍ സ്‌കോര്‍ ചെയ്ത അദ്ദേഹം 22 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. 25 ഗോളുകളോടെ പ്രീമിയര്‍ ലീഗിലെ ടോപ്‌സ്‌കോററും സലായാണ്.

എംബാപ്പെയാവട്ടെ റയല്‍ മാഡ്രിഡില്‍ ആദ്യ സീസണില്‍ ക്ലിക്കായില്ലെങ്കിലും ഇത്തവണ ഫോമിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞു. ഇടതു വിങിലാണ് കളിക്കാറുള്ളതെങ്കിലും ഇത്തവണ സെന്റര്‍ ഫോര്‍വേഡ് റോളില്‍ അദ്ദേഹം തിളങ്ങുകയാണ്.

39 മല്‍സരങ്ങളിലാണ് എംബാപ്പെ ഈ സീസണില്‍ കളിച്ചത്. 27 ഗോളുകളടിച്ച അദ്ദേഹം നാലു അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. ലാ ലിഗയില്‍ കൂടുതല്‍ ഗോളടിച്ച രണ്ടാമത്തെയാളും എംബാപ്പെയാണ്. 17 ഗോളുകളാണ് താരം നേടിയത്. 21 ഗോളുകളോടെ ബാഴ്‌സലോണയുടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി മാത്രമേ ഇനി മുന്നിലുള്ളൂ

KYLIAN MBAPPE

ബാലണ്‍ ഡിയോര്‍ വിജയി ആര്?

ടിഎന്‍ടി സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് ഈ സീസണില്‍ ആര്‍ക്കാവും ബാലണ്‍ ഡിയോര്‍ ലഭിക്കുകയെന്നു റിയോ ഫെര്‍ഡിനാന്റ് ചൂണ്ടിക്കാട്ടിയത്. മുഹമ്മദ് സലായ്ക്കല്ല, മറിച്ച് കിലിയന്‍ എംബാപ്പെയ്ക്കാവും പുരസ്‌കാരമെന്നാണ് അദ്ദേഹം പറയുന്നത്.

നിലവിലെ സാഹചര്യത്തില്‍ മുഹമ്മദ് സലായ്‌ക്കൊപ്പം പോഡിയത്തില്‍ ആരും തന്നെയില്ല. പക്ഷെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ മല്‍സരങ്ങള്‍ നോക്കൗട്ടിലേക്കു കടന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ എനിക്കു തോന്നുന്നത് ഈ വര്‍ഷം കിലിയന്‍ എംബാപ്പെ പുരസ്‌കാരം നേടുമെന്നാണെന്നും ഫെര്‍ഡിനാന്റ് വ്യക്തമാക്കി.

MOHAMED SALAH

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് മല്‍സരത്തില്‍ എംബാപ്പയുടെ ഹാട്രിക് പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചു. അവസാന കളിയില്‍ എംബാപ്പെ ഹാട്രിക് കണ്ടെത്തി. അവന്റെ പ്രകടനത്തില്‍ ഇടിവുണ്ടായിടുണ്ടെന്നു എല്ലാവരും പറഞ്ഞു. പക്ഷെ ഇപ്പോള്‍ ഒരുപാട് ഗോളുകള്‍ എംബാപ്പെ നേടിക്കൊണ്ടിരിക്കുകയാണ്. അവനില്‍ ഇപ്പോഴും ആ ദാഹമുണ്ടെന്നും ഫെര്‍ഡിനാന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ സീസണിലെ ബാലണ്‍ ഡിയോര്‍ വിജയിയെ ഇപ്പോള്‍ തന്നെ പ്രവചിക്കുന്നത് നേരത്തേ ആയേക്കും. ടീം കൈവരിക്കുന്ന നേട്ടങ്ങളെ കൂടി ആശ്രയിച്ചായിരിക്കും ഇത്. ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് കിരീട വിജയങ്ങളിലേക്കു നയിക്കാനായാല്‍ സാലയുടെ ബാലണ്‍ ഡിയോര്‍ സാധ്യതകള്‍ വര്‍ധിക്കും.

Story first published: Wednesday, March 5, 2025, 15:13 [IST]
Other articles published on Mar 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+