Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്കല്ല തനിക്കാണ് ബാലന്‍ ഡി ഓറിനുള്ള അര്‍ഹതയെന്ന് എംബാപ്പെ; അഹങ്കാരം തുടങ്ങിയോ?

പാരീസ്: റഷ്യ ലോകകപ്പില്‍ ഉദിച്ചുയര്‍ന്ന ഫ്രാന്‍സിന്റെ പത്തൊമ്പതുകാരന്‍ കിലിയന്‍ എംബാപ്പെ ലോക ഫുട്‌ബോളര്‍ക്കുള്ള ബഹുമതിക്ക് താന്‍ അര്‍ഹനാണെന്ന് സ്വയം പ്രഖ്യാപിച്ചു. ലോകകപ്പില്‍ ഫ്രാന്‍സിനുവേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് എംബാപ്പെ. അഞ്ചുതവണ പുരസ്‌കാരം നേടിയ മെസ്സിയെക്കാള്‍ താനാണ് ബഹുമതിക്ക് അര്‍ഹനെന്ന് എംബാപ്പെ പറയുന്നു.

mbappe

ലോക ഫുട്‌ബോളര്‍ ബഹുമതിക്ക് അര്‍ഹരായവരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്കാ മോഡ്രിച്ച്, ഫ്രാന്‍സിലെ സഹതാരം റാഫേല്‍ വരാനേ, പിസിഎജിയിലെ സഹതാരം നെയ്മര്‍ എന്നിവരെ കൂടാതെ സ്വയം അതിനര്‍ഹനാണെന്നും എംബാപ്പെ പ്രഖ്യാപിച്ചു. കഴിഞ്ഞ ക്ലബ്ബ് സീസണില്‍ മികച്ച പ്രകടനം നടത്തിയ മെസ്സിയെ താരം ഒഴിവാക്കുകയും ചെയ്തു.

പിഎസ്ജിയില്‍ നെയ്മറുമായി യാതൊരുവിധ കലഹവുമില്ലെന്നും എംബാപ്പെ പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള ബന്ധം സുതാര്യമാണ്. അത് അങ്ങിനെതന്നെ തുടരുമെന്നും ലോകകപ്പിലെ യൂത്ത് ഫുട്‌ബോളര്‍ ബഹുമതി നേടിയ എംബാപ്പെ പറഞ്ഞു. കഴിഞ്ഞ തവണ ബാലന്‍ ഡി ഓര്‍ അവാര്‍ഡിനായുള്ള പരിഗണനയില്‍ ഏഴാമനായിരുന്നു എംബാപ്പെ. കഴിഞ്ഞ പത്തുവര്‍ഷമായി റൊണാള്‍ഡോയും മെസ്സിയും മാത്രമാണ് അവാര്‍ഡിനര്‍ഹരായത്. ഇത്തവണ അതില്‍ മാറ്റമുണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ട്.

Story first published: Tuesday, July 24, 2018, 15:02 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+