Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: എംബാപ്പ പരിശീലനത്തിനിറങ്ങിയില്ല; ഫ്രഞ്ച് ആരാധകര്‍ക്ക് ആശങ്ക, ആശങ്കപ്പെടേണ്ടന്ന് കോച്ച്

മോസ്‌കോ: റഷ്യന്‍ ഫിഫ ലോകകപ്പിലെ ഒന്നാം സെമിഫൈനലില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടാനൊരുങ്ങുമ്പോള്‍ ഫ്രഞ്ച് ആരാധകര്‍ ആശങ്കയിലായിരുന്നു. യുവ അറ്റാക്കിങ് താരം കെയിലിന്‍ എംബാപ്പയ്ക്ക് പരിക്കേറ്റെന്ന അഭ്യൂഹങ്ങളാണ് ഫ്രാന്‍സസ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്. 19 കാരനായ പിഎസ്ജി താരം ഈ ലോകകപ്പില്‍ ഫ്രാന്‍സിനു വേണ്ടി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

മികച്ച ഫോമിലുള്ള എംബാപ്പ കഴിഞ്ഞ ദിവസം ഫ്രാന്‍സ് ടീമിന്റെ പരിശീലനത്തിനിറങ്ങാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ഉറുഗ്വേക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ എംബാപ്പ ടാക്ലിങിന് ഇരയാക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ടീമിന്റെ പരിശീലന സെഷനില്‍ എംബാപ്പ കളത്തിലിറങ്ങാതെ വിട്ടുനിന്നത്.

kylian

എന്നാല്‍, ആരാധകരുടെ ആശങ്കയ്ക്ക് വിരാമമിട്ടിരിക്കുകയാണ് ഫ്രഞ്ച് ടീം പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ്. ടീമില്‍ ആരെയും പരിക്ക് അലട്ടുന്നില്ലെന്ന് ദെഷാംപ്‌സ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു. ദെഷാംപ്‌സിന്റെ പ്രസ്താവന പുറത്തുവന്നപ്പോഴാണ് ഫ്രാന്‍സ് ആരാധകര്‍ക്ക് സമാധാനമായത്.

Story first published: Tuesday, July 10, 2018, 15:37 [IST]
Other articles published on Jul 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+