Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍മിലാന്‍ ആരാധകര്‍ ക്ലബ്ബ് ആസ്ഥാനത്തും അര്‍ജന്റൈന്‍ സ്‌ട്രൈക്കറുടെ മുന്നിലും പ്രതിഷേധ ബാനര്‍ ഉയര്‍ത്തി, ക്യാപ്റ്റന്‍ സ്ഥാനം പോയത് തന്നെ!

മിലാന്‍: ആത്മകഥയെഴുതുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്റര്‍മിലാന്‍ ക്യാപ്റ്റന്‍ മൗറോ ഇയാര്‍ഡിയുടെ ഗതി വരും. അതുകൊണ്ട് എഴുത്തിനിരിക്കുന്നവര്‍ ഒന്ന് സൂക്ഷിക്കുക. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഇന്റര്‍മിലാന്‍ ആരാധകരുടെ ഇഷ്ടതാരമായിരുന്നു, ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുള്ള വ്യക്തിയുമാണ്. എന്നാലെന്ത് ചെയ്യാം, ചൂടപ്പം പോലെ ആത്മകഥ വിറ്റുപോകുവാന്‍ കുറച്ച് എരിവും പുളിയും ചേര്‍ത്തു. അതാകട്ടെ, ക്ലബ്ബിനെയും ക്ലബ്ബ് ആരാധകരെയും അവഹേളിക്കുന്ന തരത്തിലാവുകയും ചെയ്തു.

മൗറോ ഇയാര്‍ഡിയെ ഇനി ക്ലബ്ബില്‍ വെച്ചുപൊറുപ്പിക്കില്ലെന്നാണ് ക്ലബ്ബ് ആരാധകരുടെ പക്ഷം. ക്യാപ്റ്റന്റെ ആം ബാന്‍ഡ് എത്രയും പെട്ടെന്ന് തിരിച്ചുവാങ്ങുവാന്‍ ആരാധകക്കൂട്ടം ക്ലബ്ബ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. കാഗ്‌ലിയാരിക്കെതിരായ മത്സരത്തിന് മുമ്പെ ആവശ്യം ഉയര്‍ന്നെങ്കിലും ധൃതി പിടിച്ചൊരു നടപടി കൈക്കൊള്ളേണ്ടെന്ന് ക്ലബ്ബ് തീരുമാനിച്ചു. എന്നാല്‍, കാഗ്‌ലിയാരിയോട് ടീം തോറ്റതോടെ ആരാധകര്‍ കലിപ്പിലാണ്. അര്‍ജന്റൈന്‍ സ്‌ട്രൈക്കറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ ക്ലബ്ബിന് നല്‍കുന്ന പിന്തുണ തന്നെ നഷ്ടമാകുമെന്ന ഭീഷണി ഉയര്‍ന്നു. ഇന്റര്‍മിലാന്‍ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ പിയറോ ഓസിലോയും ക്ലബ്ബ് വൈസ് പ്രസിഡന്റും മുന്‍ ഇതിഹാസ താരവുമായ ജാവിയര്‍ സനേറ്റിയും മൗറോയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന സൂചന നല്‍കിക്കഴിഞ്ഞു.

 inter-milan-logo

കാഗ്‌ലിയാരിക്കെതിരെ മൗറോ ഇയാര്‍ഡി കളിക്കാനിറങ്ങിയത് വലിയ സമ്മര്‍ദത്തോടെയായിരുന്നു. കാണികള്‍ ഒരു പിന്തുണയും താരത്തിന് നല്‍കിയില്ല. അത് പ്രകടനത്തിലും പ്രതിഫലിച്ചു. ഇരുപത്തിമൂന്ന് വയസുള്ള താരത്തിന് ഇത്തരം സമ്മര്‍ദങ്ങള്‍ അതിജീവിക്കുക എളുപ്പമല്ല. അതിനാല്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തേണ്ടി വരുമെന്ന് സനേറ്റി പറഞ്ഞു.

ഇയാര്‍ഡിയെ കോമാളിയെന്ന് വിളിച്ചാക്ഷേപിച്ച ക്ലബ്ബ് ആരാധകര്‍ ഒന്ന് കൂടി ഉറക്കെപ്രഖ്യാപിച്ചു. ഇന്ററില്‍ നിന്റെ കാലം കഴിഞ്ഞു മൗറോ!

Story first published: Monday, October 17, 2016, 18:23 [IST]
Other articles published on Oct 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+