Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ താരം വില്ല്യനുമായി പ്രശ്‌നങ്ങളുണ്ടോ?; ചെല്‍സിയുടെ പുതിയ കോച്ച് പറയുന്നു

ലണ്ടന്‍: ബ്രസീലിയന്‍ മധ്യനിരക്കാരന്‍ വില്ല്യന്‍ ചെല്‍സി ഉപേക്ഷിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ചെല്‍സിയുടെ പുതിയ മാനേജര്‍ മൗറീസിയോ സാറി. പരിശീലനത്തിന് അഞ്ച് ദിവസം വൈകിയെത്തിയതൊന്നും പ്രശ്‌നമല്ലെന്നാണ് കോച്ചിന്റെ നിലപാട്. വെംബ്ലി സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാന്‍ നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വില്ല്യയന്‍ സഹതാരങ്ങള്‍ക്കൊപ്പം പരിശീലനത്തില്‍ തിരികെ എത്തിയത്.

'ഇന്നലെ താരവുമായി സംസാരിച്ചത് വൈകി എത്തിയതിനെക്കുറിച്ച് മാത്രമാണ്. അല്ലാതെ ഭാവിയെക്കുറിച്ചല്ല', സാറി പറയുന്നു. സംഭാഷണം വളരെ പോസിറ്റീവായിരുന്നു. അതില്‍ വലിയസന്തോഷമുണ്ട്. വില്ല്യനുമായി യാതൊരു പ്രശ്‌നമുമില്ല. ഈ സീസണില്‍ തന്റെ ടീമിന്റെ മധ്യനിരയില്‍ താരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ, കോച്ച് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റയല്‍ മാഡ്രിഡിന്റെ റഡാറില്‍ പെട്ട ഗോള്‍കീപ്പര്‍ തിബൗട്ട് കുര്‍ട്ടോയിസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

mauriziosarri

കുര്‍ട്ടോയിസ് ഇപ്പോഴും ചെല്‍സിയുടെ ഗോളിയാണ്. പക്ഷെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അത് ക്ലബിനെയും താരത്തെയും അനുസരിച്ചിരിക്കും. കുര്‍ട്ടോയിസ് ഞങ്ങളുടെ ഗോള്‍കീപ്പര്‍ തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, സാറി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ പ്രീമിയര്‍ ലീഗ് ജേതാക്കളുമായുള്ള മത്സരത്തില്‍ അടുത്ത ഒന്‍പത് മാസത്തേക്ക് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അനുഭവിച്ചറിയാനുള്ള അവസരമാണ് സാറിക്ക് മുന്നിലുള്ളത്.

ഇംഗ്ലണ്ടിലെ ഇതിഹാസ വേദിയായ വെംബ്ലിയില്‍ കോച്ചിന്റെ ആദ്യത്തെ വരവ് കൂടിയാണിത്. മത്സരം ബുദ്ധിമുട്ടേറിയതാകും. എന്നാലും വിജയിക്കുകയാണ് ലക്ഷ്യം. ട്രോഫി ക്ലബിന് അത്യാവശ്യവുമാണ്. അതേസമയം ടീമിലേക്ക് ഒത്തിണങ്ങാന്‍ സമയം കിട്ടുന്നതിന് മുന്‍പാണ് മത്സരമെന്നതും ചെല്‍സിക്ക് തലവേദനയാകും.

Story first published: Saturday, August 4, 2018, 17:19 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+