Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ നായകന്‍ ജോണ്‍ ടെറി ചെല്‍സിയിലേക്ക് തിരിച്ചെത്തിയേക്കും; പക്ഷെ, കളിക്കാനല്ല

ലണ്ടന്‍: ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ജോണ്‍ ടെറി ടീമിലേക്ക് തിരിച്ചെത്തിയേക്കും. 2017ല്‍ ടീം വിട്ട മുന്‍ നായകനെ സഹപരിശീലകനായി സ്വാഗതം ചെയ്യുന്നതായി ഇപ്പോഴത്തെ പരിശീലകന്‍ മൗറീസിയോ സാറി പറഞ്ഞു. കഴിഞ്ഞ സീസണില്‍ ആസ്റ്റണ്‍വില്ലയ്ക്കുവേണ്ടി കളിച്ച താരം ഒരു സീസണ്‍ കൂടി കളിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞതായി സാറി വ്യക്തമാക്കി.

എന്നാല്‍, ഇപ്പോഴത്തെ അവസ്ഥ തനിക്കറിയില്ലെന്നും ടെറിയുടെ എല്ലാ സഹായവും ടീമിന് ഗുണം ചെയ്യുമെന്നും സാറി പറഞ്ഞു. ടെറിക്കുവേണ്ടി ക്ലബ്ബിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ടീമില്‍ 20 വര്‍ഷത്തെ പരിചയമുള്ള താരമാണ് ടെറി. അദ്ദേഹവുമായി വീണ്ടും സംസാരിക്കും. ടെറി ഇവിടെ എല്ലാവര്‍ക്കും വളരെ പ്രധാനപ്പെട്ടയാളാണ്. തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും സാറി പറഞ്ഞു.

john

ശനിയാഴ്ച കാര്‍ഡിഫ് സിറ്റിയുമായുള്ള മത്സരത്തിന് മുന്‍പായിരുന്നു ടെറിയുടെ പുതിയ റോളിനെക്കുറിച്ച് സാറി സൂചന നല്‍കിയത്. പുതിയ സീസണില്‍ ചെല്‍സിയിലെത്തിയ സാറിക്ക് മികച്ച തുടക്കമാണ് ഇത്തവണ. ആദ്യ നാലു മത്സരങ്ങളും ജയിച്ച ടീം ലിവര്‍പൂളിനും വാറ്റ്‌ഫോഡിനുമൊപ്പം പ്രീമിയര്‍ ലീഗില്‍ പോയന്റ് പങ്കിടുകയാണ്. സ്വന്തം മൈതാനത്ത് നടക്കുന്ന അഞ്ചാം മത്സരവും ജയിക്കാമെന്നാണ് ടീമിന്റെ പ്രതീക്ഷ. അതേസമയം, സ്ഥാനക്കയറ്റം ലഭിച്ച കാര്‍ഡിഫിന് ഒരു കളിപോലും ജയിക്കാനായിട്ടില്ല.

Story first published: Saturday, September 15, 2018, 11:34 [IST]
Other articles published on Sep 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+