ഡിബാലയെ പകരക്കാരനായി ഇറക്കിയതില്‍ കുപിതനായി ക്രിസ്റ്റ്യാനോ; കാരണം വ്യക്തമാക്കി കോച്ച്
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പകരക്കാരനെ ഇറക്കിയതിന് വിശദീകരണവുമായി യുവന്റസ് പരിശീലകന്‍ മൗറീസിയോ സാറി. ബുധനാഴ്ച മോസ്‌കോയ്‌ക്കെതിരായ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ 82-ാം മിനിറ്റില്‍ യുവന്റസ് കോച്ച് സാറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായി ഡിബാലെയെ കളത്തിലിറക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ 2016 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് 90 മിനിറ്റ് പൂര്‍ത്തിയാക്കാതെ ക്രിസ്റ്റ്യാനോയ്ക്ക് ഗാലറിയിലേക്ക് മടങ്ങേണ്ടിവന്നത്. പകരക്കാരനെ ഇറക്കിയതില്‍ താരം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പകരക്കാനായി അര്‍ജന്റീന താരത്തെ ഇറക്കിയ സാറിയുടെ തീരുമാനത്തിനെതിരായി ക്രിസ്റ്റ്യാനോ ആരാധകര്‍ ട്വിറ്ററില്‍ വന്‍ പ്രതിഷേധമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ചെല്‍സിയയുടെയും നാപ്പോളിയുടെയും മുന്‍ മാനേജരായ സാറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗാലറിയിലേക്ക് മടക്കിയിതിന്റെ കാരണം വ്യക്താക്കിയപ്പോഴാണ് ആരാധകര്‍ അല്‍പ്പം അടങ്ങിയത്.

റൊണാള്‍ഡോയ്ക്ക് സുഖമില്ലാത്ത കാരണം അയാള്‍ കുറച്ച് അസ്വസ്ഥനും ദേഷ്യക്കാരനുമായിരുന്നെന്ന് സാറി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് കാല്‍മുട്ടിന് പ്രശ്‌നമുണ്ടായിരുന്നു. ആദ്യ പകുതിയുടെ അവസാനം കളിക്കുമ്പോള്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. കളിക്കിടെ അപകടം ഉണ്ടാകുമോയെന്ന ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ഞാന്‍ ഗാലറിയിലേക്ക് മടക്കിയതെന്നും സാറി പറഞ്ഞു. മത്സരത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് അവകാശപ്പെട്ട ഒരു ഗോള്‍ ആരോണ്‍ റംസി തന്റെ പേരിലാക്കിയതും സൂപ്പര്‍താരത്തെ പ്രകോപിതനാക്കി. കളിയില്‍ യുവന്റസ് 2-1ന് ജയിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications