Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ പരിശീകന്‍ മൗറീസിയോ സാറിയുടെ ആദ്യ മത്സരത്തില്‍ ചെല്‍സിക്ക് ജയം

സിഡ്‌നി: പുതിയ സീസണ് മുന്നോടിയായി ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിക്ക് വിജയത്തുടക്കം. പെര്‍ത്ത് ഗ്ലോറിയുമായി നടന്ന സൗഹൃദ മത്സരത്തില്‍ ചെല്‍സി ഒരു ഗോളിന് ജയിച്ചു. അഞ്ചാം മിനിറ്റില്‍ പെഡ്രോയാണ് ചെല്‍സിക്കുവേണ്ടി വലകുലുക്കിയത്.

maurizio

ചെല്‍സിയുടെ പരിശീലകനായി സ്ഥാനമേറ്റ മൗറീസിയോ സാറിയുടെ ആദ്യ മത്സരത്തില്‍ ജയിക്കാനായത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇത്തവണ ടീമിലെത്തിയ താരങ്ങളെയും മുന്‍ കളിക്കാരെയും അണിനിരത്തിയാണ് സാറി ടീമിനെ കളത്തിലിറക്കിയത്. പരിശീലകന്റെ പ്രതീക്ഷ നിലനിര്‍ത്തി ടീം മികച്ച കളി കെട്ടഴിക്കുകയും ചെയ്തു.

ചെല്‍സിയുടെ അക്കാദമിയിലൂടെ വളര്‍ന്നുവന്ന പതിനേഴുകാരന്‍ കല്ലം ഹഡ്‌സണ്‍ ഒഡോയിയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ഇടതുവിങ്ങില്‍ ഓടിക്കളിച്ച യുവതാരം സീനിയര്‍ ടീം അംഗങ്ങളെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ഒഡോയിക്ക് അഞ്ചുവര്‍ഷത്തെ കരാറുമായി ചെല്‍സി മാനേജ്‌മെന്റ് രംഗത്തെത്തിയിട്ടുണ്ട്.

സെസ്‌ക് ഫാബ്രിഗാസ്, മാര്‍ക്കോസ് അലോണ്‍സോ, മൊറാട്ട തുടങ്ങിയ കളിക്കാരും പ്രീസീസണിലെ ആദ്യ മത്സരത്തിനിറങ്ങി. ഫിനിഷിങ്ങിലെ മികവു കാട്ടിയിരുന്നെങ്കില്‍ കൂടുതല്‍ ഗോളുകള്‍ക്ക് ചെല്‍സി ജയിക്കുമായിരുന്നു. ലോകകപ്പില്‍ കളിക്കാന്‍ പോയ 12 കളിക്കാരില്ലാതെയാണ് ചെല്‍സിയുടെ പര്യടനം. ശനിയാഴ്ച ഫ്രാന്‍സില്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് കളിക്കാന്‍ ടീം ഇറങ്ങും. ഇന്റര്‍ മിലാന്‍, ആഴ്‌സണല്‍ തുടങ്ങിയ ടീമുകള്‍ക്കെതിരെയാണ് മത്സരം.

Story first published: Tuesday, July 24, 2018, 11:53 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+