Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരിക്കുന്നതിന് മുമ്പ് ടോട്ടനത്തിനൊപ്പം ഒരു കിരീടം നേടണം: തിരിച്ചുരവ് സൂചന നല്‍കി പൊച്ചറ്റീനോ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനത്തിന്റെ പ്രിയ പരിശീലകരില്‍ ഒരാളാണ് മൗറീസ്യോ പൊച്ചറ്റീനോ. ശരാശരി താരങ്ങളെവെച്ച് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലടക്കം കളിച്ച ടോട്ടനത്തിന്റെ പിന്നിലെ ശക്തി പൊച്ചറ്റീനോയെന്ന നിശബ്ദനായ പോരാളിയായിരുന്നു. ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈ സീസണിന്റെ പാതിവഴിയില്‍ പൊച്ചറ്റീനോ ടോട്ടനത്തിന്റെ പരിശീലകസ്ഥാനം ഉപേക്ഷിച്ചു. എന്നാല്‍ ടോട്ടനം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മരിക്കുന്നതിന് മുമ്പ് ഒരു കിരീടമെങ്കിലും ടോട്ടനത്തിനൊപ്പം നേടണമെന്നാണ് പൊച്ചറ്റീനോ അഭിപ്രായപ്പെട്ടത്. ഇത് അദ്ദേഹം ടോട്ടനത്തിന്റെ പരിശീലകനായി തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്.

പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കിരീടത്തിനോട് തൊട്ടടുത്തെത്താന്‍ ടോട്ടനത്തിന് സാധിച്ചു.എന്നാല്‍ കിരീടം നേടാന്‍ സാധിച്ചില്ല. ഇത് നിരാശയോടെയല്ല ഞാന്‍ കാണുന്നത്.പോസിറ്റീവായാണ്. പുതിയ പദ്ധതിക്കായി ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞുവെന്നും പൊച്ചറ്റീനോ പറഞ്ഞു.എവിടെയായിരുന്നാലും ടോട്ടനം എനിക്ക് എപ്പോഴും സവിശേഷമായ ഒന്നാണ്. അവിടുത്തെ ആരാധകരുടെ സ്‌നേഹം അതിലേറെ പ്രിയപ്പെട്ടതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 48കാരനായ പൊച്ചറ്റീനോ ചെറുപ്രായത്തില്‍ത്തന്നെ പരിശീലകനെന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒരാളാണ്. 2009ല്‍ എസ്പാന്യോളിന്റെ പരിശീലകനായായിരുന്നു അദ്ദേഹത്തിന്റെ പരിശീലക കരിയറിന്റെ ആരംഭം. 2012വരെ അവിടെത്തുടര്‍ന്ന അദ്ദേഹം 2013ല്‍ സതാംപ്റ്റണിന്റെ പരിശീലകനായി. 2014ലാണ് ടോട്ടനത്തിന്റെ പരിശീലകനായെത്തുന്നത്. പൊച്ചറ്റീനോയ്ക്ക് കീഴില്‍ ഫുട്‌ബോള്‍ ലീഗ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സപ്പാകാന്‍ ടോട്ടനത്തിന് സാധിച്ചു. 2018-19 സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനോടാണ് ടോട്ടനം അടിയറവു പറഞ്ഞത്.

mauriciopochettino

അവസാന സീസണുകളിലെല്ലാം മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാന്‍ ടോട്ടനത്തിന് സാധിച്ചിരുന്നെങ്കിലും ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഹാരി കെയ്ന്‍ പരിക്കിന്റെ പിടിയിലായതാണ് ടോട്ടനത്തിന് കനത്ത തിരിച്ചടിയായത്. മോശം ഫോമിലുള്ള ടോട്ടനം താരങ്ങളുടെ അമരക്കാരനായി പൊച്ചറ്റീനോയ്ക്ക് പകരം ഇതിഹാസ പരിശീലകന്‍ ജോസ് മൗറീഞ്ഞോ എത്തിയെങ്കിലും അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. ഇത്തവണത്തെ പ്രീമിയര്‍ ലീഗ് പാതി വഴിയില്‍ നിന്നപ്പോള്‍ എട്ടാം സ്ഥാനത്താണുള്ളത്. കൊറോണ വൈറസ് വ്യാപനം കുറഞ്ഞ് പ്രീമിയര്‍ ലീഗ് പുനരാരംഭിച്ചാലും ടോട്ടനം ആദ്യ നാലിലേക്കുയരുക കടുപ്പമാണ്. ഇതോടെ ടീമിന്റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും നഷ്ടപ്പെടും. നിലവില്‍ കൊറോണയെത്തുടര്‍ന്ന് ലീഗ് നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും സാമൂഹിക അകലം പാലിച്ച് പരിശീലനം നടത്താന്‍ ക്ലബ്ബുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ടോട്ടനവും ആഴ്‌സണലുമെല്ലാം താരങ്ങളോട് പരിശീലനം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുണ്ടസ്ലീഗ മെയ് 9നും ഇറ്റാലിയന്‍സീരി എ ഈ മാസം പകുതിയോടെയും ആരംഭിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

Story first published: Saturday, May 2, 2020, 13:06 [IST]
Other articles published on May 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+