അവസരമില്ല, യുവന്റസ് വിട്ട് ജിനോയയിലേക്ക് തിരിച്ചുപോയി മാറ്റിയ പെരിന്‍
ടുറിന്‍: ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബ്ബ് യുവന്റസ് വിട്ട് ഇറ്റാലിയന്‍ യുവ ഗോളി മാറ്റിയ പെരിന്‍. മൗറീസ്യോ സാറി പരിശീലകനായുള്ള യുവന്റസില്‍ അവസരം കുറഞ്ഞതോടെയാണ് പെരിന്‍ യുവന്റസ് വിട്ട് തന്റെ പഴയ ക്ലബ്ബായ ജിനോയയിലേക്ക് തിരിച്ചുപോയത്. വായ്പയിലാണ് താരത്തിന്റെ മടക്കം. ചെസ്‌നിയും ബഫണും ഗോള്‍വലയ്ക്ക് മുന്നില്‍ വിശ്വസ്തരായുള്ളപ്പോള്‍ പലപ്പോഴും കളികാണാന്‍ മാത്രമായിരുന്നു പെരിന് വിധി.
ഇതില്‍ മനം മടുത്താണ് 27കാരനായ താരം തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങിപ്പോയത്. ജിനോയയില്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് യുവന്റസ് താരത്തെ റാഞ്ചിയതെങ്കിലും വേണ്ടത്ര ഉപയോഗപ്പെടുത്തിയില്ല. 2018ല്‍ യുവന്റസിലെത്തിയ പെരിന് ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്. 2010 മുതല്‍ 2018വരെ ജിനോയയുടെ ഭാഗമായിരുന്ന താരം 148 മത്സരങ്ങളില്‍ അവര്‍ക്കുവേണ്ടി വലകാത്തു.

ഇറ്റലി ദേശീയ ടീമിനുവേണ്ടി രണ്ട് മത്സരങ്ങളിലും താരം ഗോളിയായിട്ടുണ്ട്. പെരിന്‍ വായ്പയില്‍ ക്ലബ്ബ് വിടുന്നത് ഔദ്യോഗികമായി യുവന്റസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സീസണില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ കഴിയാത്ത യുവന്റസ് ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ വമ്പന്‍ മാറ്റം കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ്. പോള്‍ പോഗ്ബയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റാഞ്ചാനാണ് യുവന്റസിന്റെ പദ്ധതി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications