Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോളോ മാള്‍ഡീനിയും കഫുവും പിന്നെ എ്യുസി മിലാനും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നല്‍കിയ സമ്മാനം എന്താണെന്നറിയുക

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫുള്‍ബാക്ക് മാറ്റിയോ ഡാമിയന്‍ തന്റെ കരിയറില്‍ കടപ്പെട്ടിരിക്കുന്നത് ഇറ്റലിയിലെ എസി മിലാന്‍ ക്ലബ്ബിനോടാണ്. മിലാന്റെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന ഡാമിയന്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്ഥിരം ഫുള്‍ബാക്കുകളില്‍ ഒരാളാണ്. മിലാനിലെ കളരിയില്‍ പഠിച്ചതിന്റെ ഗുണമാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് ഡാമിയന്‍ വിശ്വസിക്കുന്നു. പ്രതിരോധ നിരയിലെ ഏറ്റവും മികച്ച രണ്ട്താരങ്ങള്‍ക്കൊപ്പം പരിശീലിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമാണെന്ന് ഡാമിയന്‍ പറയുന്നു. പോളോ മാള്‍ഡീനിയും കഫുവും ആണ് ആ രണ്ട് താരങ്ങള്‍.

മിലാന്റെ ഇതിഹാസ താരങ്ങളാണ് മാള്‍ഡീനിയും കഫുവും. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലോകത്തിന് സമ്മാനിച്ച ശക്തനായ ഡിഫന്‍ഡറായിരുന്നു മാള്‍ഡീനി. തന്റെ ഹീറോ മാള്‍ഡീനിയാണ്, മിലാന്റെ ഫസ്റ്റ് ടീമില്‍ ഇടം ലഭിച്ചപ്പോള്‍ മാള്‍ഡീനിയെ കാണുകയാണ് ആദ്യം ചെയ്തത്. കാരണം മാള്‍ഡീനിയായിരുന്നു തന്റെ പാഠപുസ്തകം - ഡാമിയന്‍ പറയുന്നു.

paolomaldini

മിലാന്‍ ടീമംഗമായിരുന്നപ്പോള്‍ തന്നെ റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ എന്നീ പ്രതിഭകള്‍ക്കൊപ്പം പരിശീലനം നടത്താന്‍ അവസരം ലഭിച്ചതും ഡാമിയനിലെ ഡിഫന്‍ഡറുടെ മികവ് വര്‍ധിപ്പിച്ചു. 2016-17 സീസണില്‍ ഡാമിയന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്ഥിരം താരമായിക്കഴിഞ്ഞു.

Story first published: Wednesday, December 7, 2016, 8:58 [IST]
Other articles published on Dec 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+